29 March Friday

മഴയും വെയിലും കൊള്ളേണ്ട ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം റെഡി

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
കോട്ടയം  
കാത്തിരിപ്പിനൊടുവിൽ ബേക്കർ ജങ്​ഷന്​ സമീപം കുമരകം റോഡിൽ വീണ്ടും ബസ് കാത്തിരിപ്പു കേന്ദ്രം റെഡിയായി. കുമരകം റോഡിൽ ആര്യവൈദ്യശാലയുടെ സമീപത്താണ്​ പുതിയ കാത്തിരിപ്പ്‌ കേന്ദ്രം. നേരത്തെയുണ്ടായിരുന്ന കാത്തിരിപ്പ്​ കേന്ദ്രം റോഡ്​ നവീകരണത്തിന്റെ  ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. നവീകരണം പൂർത്തിയായിട്ടും കാത്തിരിപ്പ്​ കേന്ദ്രം ഉണ്ടാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.
  കടകളോ മരത്തണലോ ഇല്ലാത്തതിനാൽ വെയിലത്ത്​ ബസ്​ കാത്ത്നിൽക്കേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. മഴക്കാലത്ത്​ സ്ഥിതി കൂടുതൽ ദുഷ്​കരമായിരുന്നു. ചുങ്കം വഴിയുള്ള മെഡിക്കൽ കോളജ്​ ബസുകൾക്കൊപ്പം ചേർത്തല, കല്ലുങ്കത്രപള്ളി, പരിപ്പ് അടക്കം വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളാണ്​ ഇതുവഴി കടന്നുപോകുന്നത്​.
ദുരിതം ചൂണ്ടിക്കാട്ടി യാത്രക്കാർ തോമസ്​ ചാഴികാടൻ എംപിയെ സമീപിച്ചതോടെയാണ്​ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്​ വഴി തുറന്നത്​. വെയിറ്റിങ്​ ഷെഡ്​ നിർമിക്കാൻ അഞ്ചുലക്ഷം രൂപ തോമസ്​ ചാഴികാടൻ അനുവദിച്ചു.
  ഒരാഴ്​ചമുമ്പാണ്​ നിർമാണജോലി ആരംഭിച്ചത്​. ഇരിപ്പിട സൗകര്യവും ഒരുക്കും. വർഷങ്ങൾക്കുമുമ്പ്​ ബേക്കർ ജങ്​ഷനിലെ കുരുക്ക്​ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ്​ കുമരകം റോഡിൽ ബസ്​ കാത്തിരിപ്പ്​ കേന്ദ്രം നിർമിച്ചത്​. ബേക്കർ ജങ്ഷനിൽ ഇന്ത്യൻ ബാങ്കിന്​ മുന്നിൽ കുമരകം, പരിപ്പ് ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്നത് കുരുക്കിനിടയാക്കുന്നുവെന്ന വിലയിരു​ത്തലായിരുന്നു തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top