29 March Friday

‘സ്നേഹവീട്’ 
ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022
കോട്ടയം 
ദേശീയ കലാസാഹിത്യസമിതി ‘സ്നേഹവീട്‌’ ജില്ല സമ്മേളനം സുവർണ ഓഡിറ്റോറിയത്തിൽ സഹകരണ  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നവജീവൻ ട്രസ്റ്റ് ചെയർമാൻ പി യു തോമസിനെ ആദരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി ജി വിജയകുമാർ, ഗണിതശാസ്ത്ര ഗവേഷകൻ പി ഒ ചാക്കോ, മുടിയേറ്റ് കലാകാരി ഡോ. ബിന്ദു പാഴൂർ എന്നിവർക്ക് ഉപഹാരം നൽകി. വ്യത്യസ്ത മേഖലകളിൽ മികവ്‌ കാട്ടിയ പുന്നത്തുറ മോഹനൻനായർ, പ്രൊഫ. നെടുങ്കുന്നം രഘുദേവ്, ടി എ മണി, ശ്രീകുമാർ, ആശ ഗോകുൽ എന്നിവർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പുരസ്കാരം നൽകി. ഡോ. ആശാലത, ബിജു, ഷീജ മനോജ്, ദിവ്യ എം സോന, ബാലഗോപാൽ എന്നിവരെ ഫാ. ഗീവർഗീസ്‌ ബ്ലാഹേത്ത് ആദരിച്ചു. സമിതി ദേശീയ ജന.സെക്രട്ടറി കെ കെ തേവൻ, ജിജി റോയ്, റാഷിദ, വർഗീസ് തച്ചിലകത്ത് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top