26 April Friday

പ്രതിഷേധസായാഹ്നം വിജയിപ്പിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021
കോട്ടയം
കർഷകസമരത്തെ ചോരയിൽമുക്കി തകർക്കാൻ കേന്ദ്ര ബിജെപി സർക്കാർ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങൾക്കെതിരെ സിഐടിയു നേതൃത്വത്തിൽ 13ന് ജില്ലയിൽ നടത്തുന്ന പ്രതിഷേധസായാഹ്നം വിജയിപ്പിക്കാൻ സിഐടിയു ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ജില്ലയിലെ എല്ലാ മുനിസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിലും വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെയാണ് പ്രതിഷേധം. 
 കോട്ടയം തിരുനക്കരയിൽ സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ ജെ തോമസും ചങ്ങനാശേരിയിൽ ദേശീയ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസലും വൈക്കത്ത് സംസ്ഥാന കമ്മിറ്റിയംഗം കെ കെ ഗണേശനും കാഞ്ഞിരപ്പള്ളിയിൽ ജില്ലാ ട്രഷറർ വി പി ഇസ്മയിലും ഉദ്ഘാടനംചെയ്യും. ജില്ലാ വൈസ് പ്രസിഡന്റുമാരായ സി ജെ ജോസഫ് കടുത്തുരുത്തിയിലും ലാലിച്ചൻ ജോർജ് പാലായിലും ജോയി ജോർജ് ഈരാറ്റുപേട്ടയിലും കെ എൻ രവി ഏറ്റുമാനൂരിലും വി പി ഇസ്മയിൽ പൊൻകുന്നത്തും ജില്ലാ ജോയിന്റ് സെക്രട്ടിമാരായ അഡ്വ. കെ അനിൽകുമാർ പാമ്പാടിയിലും വി കെ സുരേഷ്‌കുമാർ തലയോലപ്പറമ്പിലും ഷാർലി മാത്യു അയർക്കുന്നത്തും സമരം ഉദ്ഘാടനംചെയ്യും.
 കാർഷിക മേഖല കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കർഷകർ നടത്തുന്ന സമരം പത്ത് മാസമായി തുടരുകയാണ്. സമരം അടിച്ചമർത്താനാണ് കേന്ദ്രവും ബിജെപിയുടെ സംസ്ഥാന സർക്കാരുകളും ശ്രമിക്കുന്നത്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഉത്തർപ്രദേശിലെ ലഖിംപൂരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ ബിജെപി ഗുണ്ടകൾ കർഷകരുടെമേൽ വാഹനംകയറ്റി കൊലപ്പെടുത്തിയത്. 
ബിജെപിയുടെ ഇത്തരം കാടത്തത്തിനെതിരെയും കർഷകസമരം ഒത്തുതീർക്കണമെന്ന്‌ ആവശ്യപ്പെട്ടും സിഐടിയു നടത്തുന്ന പ്രതിഷേധ സായാഹ്ന പരിപാടിയിൽ അണിചേരണമെന്ന്‌ ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ, സെക്രട്ടറി ടി ആർ രഘുനാഥൻ എന്നിവർ എല്ലാ വിഭാഗം തൊഴിലാളികളോടും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top