09 May Thursday

തിരുനക്കര ഉത്സവപ്രതീതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

പി കെ മേദിനിയെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷെെലജ ആശ്ലേഷിക്കുന്നു

കോട്ടയം
നഗരത്തെ ഉത്സവ പ്രതീതിയിലാക്കി ദേശാഭിമാനി വാർഷികാഘോഷം രണ്ടാംദിനത്തിലേക്ക്‌. വൻ ജനപങ്കാളിത്തത്തോടെയായിരുന്നു തുടക്കം. ഗൗരവമേറിയ വിഷയങ്ങൾ വിശകലനംചെയ്‌ത സെമിനാർ നടന്നു.  സ്‌ത്രീകളുടെ വർത്തമാനകാല സ്ഥിതി സൂക്ഷ്‌മ വിശകലനത്തിലൂടെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ച്‌ മുൻ മന്ത്രി കെ കെ ശൈലജ സെമിനാർ ഉദ്‌ഘാടനംചെയ്‌തു. 
സമകാലിക ഇന്ത്യൻ സ്‌ത്രീയുടെ പൊതുസ്ഥിതിയും കേരളത്തിലെ സ്‌ത്രീകൾ എങ്ങനെ അതിൽനിന്ന്‌ വ്യത്യസ്തരായി എന്നും വിശദമാക്കി മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ. ടി എൻ ഗീനാകുമാരി വിഷയമവതരിപ്പിച്ചു. 
വിപുലമായ അറിവിന്റെയും ശാസ്‌ത്രചിന്തകളുടെയും പ്രസക്തി വ്യക്തമാക്കി ഡോ. മ്യൂസ്‌ മേരി ജോർജ്‌ സംസാരിച്ചു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ഫെസ്‌റ്റ്‌ ജില്ലാതല വിജയികൾക്ക്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം  കെ കെ ശൈലജ സമ്മാനം നൽകി.  വിപ്ലവ ഗായിക പി കെ മേദിനിയെ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ പൊന്നാടയണിയിച്ചു. 
നാടൻപാട്ടുമത്സരം പി കെ മേദിനി  ഉദ്‌ഘാടനംചെയ്‌തു. മത്സരം വെള്ളിയാഴ്‌ചയും തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top