27 April Saturday
4,98,280 കുടുംബങ്ങൾക്ക്‌ ഓണക്കിറ്റ്‌

ഇക്കുറിയും ഓണം കുശാലാകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

കോട്ടയം കുമാരനല്ലൂർ സപ്ലൈകോ ഗോഡൗണിൽ ഓണക്കിറ്റ് തയ്യാറാക്കുന്ന തൊഴിലാളികൾ

കോട്ടയം
വറുതികളില്ലാതെ സമൃദ്ധമായി ഓണമുണ്ണാൻ സർക്കാരിന്റെ  സമ്മാനമായി ഓണക്കിറ്റ്‌ എത്തുന്നു. ജില്ലയിലെ 4,98,280 കാർഡ്‌ ഉടമകൾക്ക്‌ ഈ മാസം പകുതിയോടെ റേഷൻകടകൾവഴി കിറ്റുകൾ ലഭ്യമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്‌ സപ്ലൈകോ.  
    അഞ്ചു താലൂക്കുകളിലായി 100 ഓളം കേന്ദ്രങ്ങളിൽ സാധനങ്ങളുടെ പായ്‌ക്കിങ്  പുരോഗമിക്കുകയാണ്‌. 13 ഇനങ്ങളാണ്‌ കിറ്റിൽ. പുറമെ   തുണിസഞ്ചിയുമുണ്ട്‌. കിറ്റ്‌ ഒന്നിന്‌ 447 രൂപ വിലവരും.   കാർഡിന്റെ മുൻഗണന അനുസരിച്ചാകും വിതരണം.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ കോവിഡ്‌ മൂലം   ജനങ്ങൾ  ബുദ്ധിമുട്ടിയപ്പോഴാണ്‌  ഭക്ഷ്യക്കിറ്റ്‌ വിതരണം ആദ്യമായി തുടങ്ങിയത്‌. കോവിഡ്‌ ശമിക്കുംവരെ കിറ്റ്‌ വിതരണം തുടർന്നു.   
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top