20 April Saturday

ജനജാഗ്രതാ സദസ്‌: ജാഥകളുടെ പര്യടനം 11ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കോട്ടയം
തിരുനക്കര മൈതാനത്ത് 13 ന്‌ വൈകിട്ട്‌ നാലിന്‌ നടത്തുന്ന ‘ജനജാഗ്രതാ സദസി’ന്റെ പ്രചാരണാർഥമുള്ള വാഹനജാഥകൾ 11 ന്‌ ജില്ലയിൽ പര്യടനം നടത്തും.  സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംഘടനകളുടെ ആഭിമുഖ്യത്തിൽ മൂന്നു ജാഥകളാണ്‌ പര്യടനം നടത്തുന്നത്‌. ജാഥകൾ രാവിലെ ഒമ്പതിന്‌ ഉദ്‌ഘാടനംചെയ്യും.
സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ നയിക്കുന്ന ജാഥ പാലായിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനംചെയ്യും. കെ ജയകൃഷ്ണൻ വൈസ് ക്യാപ്ടനാകും. എം പി ജയപ്രകാശാണ്‌ മാനേജർ.
സ്വീകരണ കേന്ദ്രങ്ങൾ, സമയം ബ്രാക്കറ്റിൽ.
 രാമപുരം (10), മരങ്ങാട്ടുപിള്ളി (10.30), കുറവിലങ്ങാട് (11), കടുത്തുരുത്തി (11.30), പെരുവ (12), വടകര (12.30),തലയോലപ്പറമ്പ് (മൂന്ന്‌), ടോൾ ജങ്‌ഷൻ (3.30), നാനാടം (നാല്‌), വൈക്കം ടൗൺ (4.30), ചെമ്മനത്തുകര (അഞ്ച്‌). കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ക്യാപ്‌ടനും കെ സി ജോസഫ് വൈസ് ക്യാപ്ടനുമായ ജാഥ കൊല്ലപ്പള്ളിയിൽ പര്യടനം തുടങ്ങും. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി ജെ ജോസഫ്‌ ഉദ്‌ഘാടനംചെയ്യും.  അഡ്വ. വി എൻ ശശിധരനാണ്‌ മാനേജർ.
 പ്രവിത്താനം (10), പനയ്ക്കപ്പാലം (10.30), ഈരാറ്റുപേട്ട (11), പാറത്തോട് (11.30), കാഞ്ഞിരപ്പള്ളി (12), പൊൻകുന്നം (12.30 ), കൊടുങ്ങൂർ (മൂന്ന്‌), കറുകച്ചാൽ (3.30), തെങ്ങണ (നാല്‌) , കുരിശുംമൂട് (4.30) ചങ്ങനാശേരി ടൗൺ (അഞ്ച്‌).  കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ ക്യാപ്‌റ്റനും പി എൻ ബിനു വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ കുടയംപടിയിൽ പ്രൊഫ. എം ടി ജോസഫ്‌ ഉദ്‌ഘാടനംചെയ്യും. മാനേജർ പി ജെ വർഗീസ്.കുമാരനല്ലൂർ (10), ഏറ്റുമാനൂർ (10.30), അയർക്കുന്നം (11), മണർകാട് (11.30), പാമ്പാടി (12), പുതുപ്പള്ളി (12.30), പനച്ചിക്കാട് (മൂന്ന്‌),  ചിങ്ങവനം (3.30), നാട്ടകം (നാല്‌), തിരുവാതുക്കൽ (4.30), ഇല്ലിക്കൽകവല (അഞ്ച്‌), കുമരകം ചന്തക്കവല (5.30)
 സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്  ബിജെപി നടത്തുന്ന കള്ളപ്രചാരണം തുറന്നുകാട്ടിയും മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെയും രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജനജാഗ്രതാസദസ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top