29 March Friday
മാർ ഗ്രിഗോറിയോസ്‌ സ്‌മരണ

അന്തർദേശീയ സെമിനാർ 
പഴയ സെമിനാരിയിൽ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കോട്ടയം
അഖില ലോക സഭ കൗൺസിൽ (ഡബ്ല്യുസിസി) മുൻ അധ്യക്ഷനും ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപനുമായിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന അന്തർദ്ദേശീയ സെമിനാർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചുങ്കം ഓർത്തഡോക്സ് വൈദിക സെമിനാരി(പഴയ സെമിനാരി)യിൽ നടക്കും. ചൊവ്വ വൈകിട്ട്‌ ഏഴിന്‌ ഡബ്ല്യുസിസി ആക്ടിങ് ജനറൽ സെക്രട്ടറി റവ. ഡോ. ഇയോൺ സാക്കാ ജന്മശതാബ്ദി സമ്മേളനം ഓൺലൈനായി ഉദ്ഘാടനംചെയ്യും. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനാകും. മാർ ഗ്രിഗോറിയോസ് രചിച്ച പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയുടെ സൂചികയായ ബിബ്ലിയോഗ്രഫിക്കൽ സോഴ്സ് മെറ്റീരിയൽസ് എന്ന ഗ്രന്ഥവും ഫോട്ടോ ആൽബവും ബാവാ പ്രകാശനംചെയ്യും. പുതിയ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവരെ ചടങ്ങിൽ അനുമോദിക്കും. ബുധൻ രാവിലെ ഒമ്പതി-ന് സെമിനാർ എംജി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനംചെയ്യും. സോപാന അക്കാദമി ഡയറക്ടർ ഫാ. ഡോ. കെ എം ജോർജ് അധ്യക്ഷനാകും. 11 ന്‌ സിമ്പോസിയത്തിൽ മാവേലിക്കര സെന്റ്‌ പോൾസ് മിഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ ഡോ. കെ എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ മോഡറേറ്ററാകും. പകൽ 2.30ന്  സെമിനാറിൽ സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ജേക്കബ് കുര്യൻ അധ്യക്ഷനാകും. സെറാമ്പൂർ സർവകലാശാല പ്രസിഡന്റ്‌ ഡോ. സഖറിയ മാർ അപ്രേം സമാപന സന്ദേശംനൽകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top