19 April Friday

മഴ ജാഗ്രതവേണം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
കോട്ടയം    
ജില്ലയിൽ മഴ കനക്കുന്നു. കിഴക്കൻ മേഖലയിലും പടിഞ്ഞാറൻമേഖലയിലും ഒരേപോലെ മഴ ശക്തിപ്രാപിച്ചതോടെ ജില്ല ജാഗ്രതയിലേക്ക്‌ നീങ്ങുകയാണ്‌. ഒറ്റപ്പെട്ട ശക്തമായ മഴക്ക്‌ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് 12 വരെ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. ഇരുപത്തിനാല്‌ മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
സമീപജില്ലകളായ ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങൾ നേരത്തേ തന്നെ മഞ്ഞ അലർട്ടിലേക്ക്‌ എത്തിയിരുന്നെങ്കിലും കോട്ടയം ജില്ലയിൽ അത്രകണ്ട്‌ ശക്തമായ മഴ ലഭിച്ചിരുന്നില്ല. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കും. രണ്ട്‌ ദിവസമായി ശക്തമായ മഴയുണ്ട്‌.  അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. ഒറ്റപ്പെട്ട മണ്ണിടിച്ചിൽ, മരംവീഴൽ എന്നിവ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. 
അപകടകരമായ ബോർഡുകൾ നീക്കാൻ തദ്ദേശവകുപ്പും പിഡബ്ല്യുഡിയും നിർദേശം നൽകിയിട്ടുണ്ട്‌. ദേഹത്ത്‌ വീഴാനിടയുള്ള രീതിയിൽ ബോർഡുകളുണ്ടെങ്കിൽ നടപടിയെടുക്കും. വാഹനങ്ങൾക്ക്‌ അപകടമുണ്ടാക്കുന്ന രീതിയിൽ നിൽക്കുന്ന മരങ്ങളും മുറിച്ചുനീക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top