26 April Friday

ജില്ലാ കേരളോത്സവം 
10 മുതൽ കോട്ടയത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
കോട്ടയം
ജില്ലാ കേരളോത്സവം 10 മുതൽ 12 വരെ കോട്ടയത്ത്‌ നടക്കും. പത്തിന് രാവിലെ 9.30ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ -രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.  കലാമത്സരങ്ങൾ ബേക്കർ മെമോറിയൽ സ്‌കൂളിലെ വേദികളിലും കായികമത്സരങ്ങൾ നാഗമ്പടം മൈതാനം, രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം, ചെസ് അക്കാദമി, സിഎംഎസ് കോളജ് ഗ്രൗണ്ട്, ഗാന്ധിനഗർ തോപ്പൻസ് അക്കാദമി എന്നിവിടങ്ങളിലും നടക്കും. 11 ബ്‌ളോക്കുകളിൽ നിന്നും ആറു നഗരസഭകളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കും. ജില്ലാ പഞ്ചായത്തിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top