20 April Saturday

സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊല്ലപ്പള്ളിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
പാലാ 
സംസ്ഥാന വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊല്ലപ്പള്ളിയില്‍  നടത്തുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സബ്  ജൂനിയര്‍ മത്സരങ്ങള്‍ 28, 29, 30, 31 തീയതികളിലായിരിക്കും. സീനിയര്‍  വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി ഒന്നുമുതല്‍ ഏഴുവരെയുമാണ് നടക്കുക. 14 ജില്ലകളിൽനിന്നായി പുരുഷ, വനിതാവിഭാഗങ്ങളിൽ 56 ടീമുകള്‍ പങ്കെടുക്കും. ഇതോടൊപ്പം 16 വയസ്സില്‍താഴെയുള്ളവര്‍ക്കായി സബ്  ജൂനിയര്‍  ചാമ്പ്യന്‍ഷിപ്പും നടക്കും. കൊടുമ്പിടി വിസിബ്, എവര്‍ഗ്രീന്‍, കൊല്ലപ്പിള്ളി സിറ്റി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കൊല്ലപ്പിള്ളി പഞ്ചായത്ത്  സ്റ്റേഡിയം, കൊടുമ്പിടി വിസിബ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം.  വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെ കൊല്ലപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയത്തിലും  എഴിന് കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍. സ്‌പോര്‍ട്‌സ് വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ കുര്യാക്കോസ്  ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം ജയ്‌സണ്‍ പുത്തന്‍കണ്ടം, തങ്കച്ചന്‍  കന്നുപുറം, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, ജെയ്‌സി സണ്ണി, സന്തോഷ് കൊട്ടാരം, ജെയ്‌മോന്‍ നടുവിലേക്കുറ്റ് എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top