07 July Monday

എസ്എഫ്ഐ 
പ്രതിഷേധത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
കോട്ടയം -
ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ മതിയായ ഹാജർ ഇല്ലെന്ന്‌ പറഞ്ഞ്‌ വിദ്യാർഥികളെ യുജി അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു.  സെമസ്റ്ററിൽ മതിയായ കാരണത്താൽ പത്ത് ദിവസത്തെ കൺഡോണേഷൻ അനുവദിക്കും, എന്നാൽ സർവകലാശാല നിയമങ്ങൾ പാലിക്കാതെ വിദ്യാർഥികളെ പുറത്താക്കുന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചത്. അർഹതയുള്ള വിദ്യാർഥികളുടെ അവകാശം നിഷേധിച്ചു. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന നിലപാടിൽനിന്ന്‌ അധികാരികൾ പിന്മാറിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top