24 April Wednesday

ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിഷേധജ്വാല

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

സിപിഐ എം വാഴൂർ ഏരിയകമ്മിറ്റി നേതൃത്വത്തിൽ കങ്ങഴ പത്തനാട് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനംചെയ്യുന്നു

 കോട്ടയം

ന്യൂനപക്ഷങ്ങളെയും പട്ടികവിഭാഗങ്ങളെയും നിരന്തരം വേട്ടയാടുന്ന ബിജെപി–-ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ നാടാകെ പ്രതിഷേധജ്വാലയുയർന്നു. സിപിഐ എം നേതൃത്വത്തിൽ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും നടന്ന പരിപാടി, മതമൈത്രി തകർക്കുന്ന സംഘപരിവാറിന്റെ വിഭാഗീയ പ്രവർത്തനങ്ങൾക്കുള്ള കനത്ത താക്കീതായി. 
കോട്ടയം പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ നടന്ന പരിപാടി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം പി ജെ വർഗീസ്‌ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, ടി എം രാജൻ, കെ എം ദിലീപ്‌, അഡ്വ. ഷീജ അനിൽ, കെ വി ബിന്ദു എന്നിവർ പങ്കെടുത്തു.  
വാഴൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി എ വി റസൽ ചങ്ങനാശേരിയിലും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്‌ പാലായിലും പ്രൊഫ. എം ടി ജോസഫ്‌ കാഞ്ഞിരപ്പള്ളിയിലും കെ എം രാധാകൃഷ്‌ണൻ അയർക്കുന്നത്തും ടി ആർ രഘുനാഥൻ പുതുപ്പള്ളിയിലും സി ജെ ജോസഫ്‌ ഏറ്റുമാനൂരിലും ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ ഗണേശൻ വൈക്കത്തും പി വി സുനിൽ തലയോലപ്പറമ്പിലും റെജി സഖറിയ പൂഞ്ഞാറിലും അഡ്വ. കെ അനിൽകുമാർ കടുത്തുരുത്തിയിലും  ഉദ്‌ഘാടനംചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top