29 March Friday
മനുഷ്യസ്‌നേഹത്തിന്റെ അപൂർവമാതൃക

നൂറിലേറെ വീടുകൾ നിർമിച്ച്‌ 
സിപിഐ എം

സ്വന്തം ലേഖകൻUpdated: Wednesday Dec 8, 2021
കോട്ടയം
സാധാരണക്കാർക്ക്‌ കൈത്താങ്ങാകാൻ എന്നും ഒപ്പം നിൽക്കുന്ന സിപിഐ എം ജനസേവനരംഗത്ത്‌ പുതുമാതൃകയാകുന്നു. കിടപ്പാടമില്ലാത്തവർക്ക്‌ പാർടി നിർമിച്ചുനൽകുന്ന വീടുകളുടെ എണ്ണം നൂറിലേക്ക്‌ കടക്കുന്നു. ഇതുവരെ 94 വീടുകൾ പൂർത്തീകരിച്ചു. ഒമ്പത്‌ വീടുകളുടെ താക്കോലുകൾ കൂടി 27ന്‌ കൈമാറും. പകൽ 11ന്‌ പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ താക്കോലുകൾ കൈമാറും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌, സഹകരണമന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ തുടങ്ങിയവർ പങ്കെടുക്കും.
  കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരമാണ്‌ വീടില്ലാത്തവർക്ക്‌ സൗജന്യമായി വീടുവച്ച്‌ നൽകുകയെന്ന വലിയദൗത്യം പാർടി ഏറ്റെടുത്ത്‌ നടപ്പാക്കിയത്‌. പാലിയേറ്റീവ്‌ രംഗത്ത്‌ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്ന്‌ കഴിഞ്ഞ ജില്ലാ സമ്മേളനത്തിനുശേഷം പ്രഖ്യാപിച്ച സിപിഐ എം, കാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം വീട്‌ നിർമിച്ചുനൽകുന്ന ദൗത്യവും വിജയകരമായി നടപ്പാക്കുകയായിരുന്നു. ഇതിനിടെ രണ്ട്‌ വലിയ പ്രളയവും നിപ്പ, കോവിഡ്‌ മഹാമാരികളും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അപ്പോഴും പ്രവർത്തകർ ആർജ്ജവത്തോടെ മുന്നോട്ടു പോയതോടെ, നൂറ്‌ കുടുംബങ്ങളുടെ സ്വപ്‌നമാണ്‌ യാഥാർഥ്യമായത്‌. 
സ്വന്തമായി വീടില്ലാതെ ദുരിതമനുഭവിക്കുന്നവരിൽനിന്ന്‌ ഏറ്റവും അർഹരായവരെ കണ്ടെത്തിയാണ്‌ വീട്‌ നിർമിച്ചുനൽകിയത്‌. പാർടി പ്രവർത്തകരിൽനിന്നും പൊതുജനങ്ങളിൽനിന്നും ഇതിനുള്ള ഫണ്ട്‌ ശേഖരിച്ചു. മുഴുവൻ ഘടകങ്ങളും ഒരേ ആർജവത്തോടെ പ്രവർത്തിച്ചതോടെ, ജില്ലയിൽ നൂറ്‌ വീട്‌ എന്ന ലക്ഷ്യം 103ൽ എത്തിനിൽക്കുന്നു. വീട്‌ നിർമാണത്തിലടക്കം പ്രവർത്തകർ പങ്കാളികളായി. മുമ്പ്‌ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കാലതാമസമില്ലാതെ ഉടമസ്ഥർക്ക്‌ കൈമാറിയെന്നും ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top