13 July Sunday

കേരള കോണ്‍ഗ്രസ് എം സംസ്ഥാന തെരഞ്ഞെടുപ്പ് 9ന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022
കോട്ടയം 
കേരള കോൺഗ്രസ് എം സംസ്ഥാന തെരഞ്ഞെടുപ്പും ജന്മദിനസമ്മേളനവും ഒമ്പതിന് പകൽ 10.30 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. വാർഡ് തലം മുതൽ കൃത്യമായ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധികളുടെയും ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ് പൂർത്തിയായത് . 
മലപ്പുറത്ത് നടന്ന ജില്ലാ സമ്മേളനത്തോടെയാണ് ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ്  പ്രക്രിയ പൂർത്തിയായത്. 14 ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാരവാഹികളും 23 അംഗ ഹൈപവർ കമ്മിറ്റിയും 91 അംഗ സ്റ്റിയറിങ് കമ്മിറ്റിയെയും 131 അംഗ സെക്രട്ടറിയറ്റിനെയും 15 ജനറൽ സെക്രട്ടറിമാരെയുമാണ് യോഗത്തിൽ തെരഞ്ഞെടുക്കുകയെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top