16 April Tuesday

ദേശീയ വിദ്യാഭ്യാസനയം 
പിൻവലിക്കുക: ബാലസംഘം

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022
വൈക്കം
വിദ്യാഭ്യാസ മേഖലയെ പുറകോട്ടടിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആറ്, ഏഴ് തീയതികളിലായി വൈക്കത്ത് നടന്ന സമ്മേളനം ഞായർ പകൽ ഒന്നോടെ സമാപിച്ചു. ഭരണഘടനയുടെ ആമുഖം സ്കൂൾ അസംബ്ലിയിൽ വായിക്കുക, ജെൻഡർ ന്യൂട്രൽ യൂണിഫോം എല്ലാ സ്കൂളുകളിലും നടപ്പാക്കുക, ലഹരി വിപത്തിനെതിരെ ഒന്നിച്ചു കൈകോർക്കാം തുടങ്ങി എട്ടോളം പ്രമേയം പാസാക്കി. വിവിധ ഏരിയകളിൽനിന്നെത്തിയ 280 പ്രതിനിധികൾ പങ്കെടുത്തു. 
ഞായർ രാവിലെ 9.30 ഓടെ സമ്മേളനം ആരംഭിച്ചു. വൈഷ്ണവി രാജേഷ്, നന്ദന ബാബു, അമൽ ഡൊമനിക്, നിഖിത മനോജ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സഹകരണ മന്ത്രി വി എൻ വാസവൻ സന്ദേശം നൽകി. ജില്ലാ സെക്രട്ടറി നന്ദന ബാബു, സംസ്ഥാന കോ- ഓർഡിനേറ്റർ അഡ്വ. എം രൺദീഷ്, സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് എന്നിവർ ചർച്ചക്ക് മറുപടി നൽകി. അരുണിമ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്‌തു. സംഘാടകസമിതി കൺവീനർ കെ അരുണൻ നന്ദി പറഞ്ഞു. പകൽ ഒന്നോടെ സമ്മേളനം സമാപിച്ചു.
 
വൈഷ്ണവിയും നന്ദനയും നയിക്കും
വൈക്കം
വൈക്കത്ത് നടന്ന ബാലസംഘം ജില്ലാ സമ്മേളനം പ്രസിഡന്റായി വൈഷ്ണവി രാജേഷിനെയും സെക്രട്ടറിയായി നന്ദന ബാബുവിനെയും തെരഞ്ഞെടുത്തു. ഒ ആർ പ്രദീപ്‌കുമാറിനെ കൺവീനറായും അനന്ദു സന്തോഷിനെ കോ- ഓർഡിനേറ്ററായും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. 
മറ്റ് ഭാരവാഹികൾ: പി രമേശൻ, എസ് മൃദുല(ജോ. കൺവിനർ), ശ്രീജിത്ത്, അരുണിമ(വൈസ് പ്രസിഡന്റ്) അമൽ, അനഘ തമ്പാൻ(ജോ. സെക്രട്ടറി), ആദം സ്‌കറിയ, നിവേദിത, അരുണിമ, സി കെ വിജയകുമാർ, സജിത സന്തോഷ്, എം എസ് സാനു, കെ ആർ പ്രഭാകരൻ പിള്ള, ഡി എം ദേവരാജൻ, അലീന(എക്സിക്യൂട്ടീവ്). 57 അംഗ ജില്ലാ കമ്മിറ്റിയെയും 19 അംഗ എക്സിക്യൂട്ടീവും 16 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top