29 March Friday

സർക്കാരിന്റെ 
ഇച്ഛാശക്തിയുടെ പ്രതിരൂപം: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
ഈരാറ്റുപേട്ട
എൽഡിഎഫ്‌ സർക്കാരിന്റ ഇച്ഛാശക്തിയുടെ പ്രതിരൂപമാണ് പുനർനിർമിച്ച ഈരാറ്റുപേട്ട –- വാഗമൺ റോഡെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. പ്രവൃത്തിക്ക്‌ തുരങ്കംവെക്കുന്ന ബാഹ്യ ഇടപെടലുകളെയും കോടതി നടപടികളെയും മറികടന്നാണ് സർക്കാർ റോഡ്‌ നിർമാണം പൂർത്തീകരിച്ചത്‌.  ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. 
  പ്രളയം തകർത്ത മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെയുള്ള മേഖലകളിൽ എല്ലാ പരിമിതികളെയും മറന്നാണ് സർക്കാർ ഇടപെടൽ നടത്തിയത്. എല്ലാ വികസന പ്രവർത്തനങ്ങളും രാഷ്ട്രീയത്തിന് അതീതമായി നടപ്പിലാക്കും. റോഡ് നവീകരണം നടപ്പാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കേരളത്തിന്റെയും സഹകരണ മേഖലയുടെയും അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top