18 April Thursday

ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻ‌ഷിപ്‌ 
കോട്ടയത്തിന് കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ കോട്ടയം ടീം

കിളിമാനൂർ 
സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ജേതാക്കളായി. ആൺകുട്ടികളുടെ മത്സരത്തിൽ  കോട്ടയത്തെ 5-–- 4ന്‌  പരാജയപ്പെടുത്തിയാണ്  മലപ്പുറം കപ്പ് നേടിയത്.  തൃശൂരിനെ 2-–- 0 ന്‌  പരാജയപ്പെടുത്തി കൊല്ലം മൂന്നാംസ്ഥാനം നേടി.
വനിതാവിഭാഗത്തിൽ ആലപ്പുഴയെ 9–-6 ന് പരാജയപ്പെടുത്തിയാണ് കോട്ടയം കിരീടമണിഞ്ഞത്‌.  തൃശൂരിനെ 6-–-4 ന് പരാജയപ്പെടുത്തി മലപ്പുറം മൂന്നാംസ്ഥാനം നേടി. 
വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരികൃഷ്ണനും പഞ്ചായത്ത് പ്രസിഡന്റ് മനോജും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.  സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, വൈസ് പ്രസിഡന്റ് പി മാത്യു, ജോ. സെക്രട്ടറി ഡെന്നിസൺ പി ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി സുജിത് പ്രഭാകർ, കൺവീനർ പ്രവീൺ, സ്കൂൾ പ്രിൻ‌സിപ്പൽ ഇൻ ചാർജ് മിനി തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top