25 April Thursday

മഹാകവി പാലാ പുരസ്കാരം 
ആലങ്കോട് ലീലാകൃഷ്ണന്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ആലങ്കോട് ലീലാകൃഷ്ണൻ

പാലാ 
മഹാകവി പാലാ നാരായണൻ നായരുടെ സ്‌മരണാർഥം കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക്‌ ഏർപ്പെടുത്തിയ ഏഴാമത് സാഹിത്യ പുരസ്കാരത്തിന്‌ കവി ആലങ്കോട് ലീലാകൃഷ്ണനെ തെരഞ്ഞെടുത്തു. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം. എഴുത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ലീലാകൃഷ്ണന്റെ സാഹിത്യ രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ്‌ അവാർഡിന്‌ തെരഞ്ഞെടുത്തതെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പ്രൊഫ. ആർ എസ് വർമജി (ചെയർമാൻ), സംസ്ഥാന ഭാഷാ വിദഗ്ദ്ധ സമിതി അംഗം ചാക്കോ സി പൊരിയത്ത്, സാംജി ടിവി പുരം എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജൂറി ചെയർമാൻ പ്രൊഫ. ആർ എസ് വർമജി, കിഴതടിയൂർ ബാങ്ക്‌ പ്രസിഡന്റ്  ജോർജ് സി കാപ്പൻ, രവി പാലാ, അഡ്വ. വി ടി തോമസ്, ചാക്കോ സി പൊരിയത്ത്, രവി പുലിയന്നൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top