19 April Friday
പ്രതിജ്ഞയെടുത്ത്‌ വിദ്യാർഥികൾ

"ലഹരിവിമുക്ത കേരളം' പ്രചാരണത്തിന് തുടക്കം

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022
കോട്ടയം
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രചാരണം "ലഹരിവിമുക്ത കേരള'ത്തിന്‌ ജില്ലയിൽ തുടക്കമായി. സ്‌കൂളുകളിലും പ്രൊഫഷണൽ ഉൾപ്പെടെയുള്ള കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരും വിദ്യാർഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരിവിരുദ്ധ സന്ദേശം സ്‌കൂളുകളിൽ പ്രദർശിപ്പിച്ചു.
കോട്ടയം എംടി സെമിനാരി എച്ച്എസ്എസിൽ നടന്ന പരിപാടി കലക്ടർ ഡോ. പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ "ലഹരി മുക്തി, നാടിന് ശക്തി' ബോധവൽക്കരണ ലഘുപുസ്തകത്തിന്റെ വിതരണോദ്ഘാടനവും വിദ്യാർഥികൾക്ക്‌ നൽകി കലക്ടർ നിർവഹിച്ചു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി മോൻസി ജോർജ് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ, സർവശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം മാനേജർ കെ ജെ പ്രസാദ്, അധ്യാപകരായ മാനസ് രാജു, വി കെ വർഗീസ് എന്നിവർ സംസാരിച്ചു.
നാട്ടകം ഗവ. കോളേജിൽ നടന്ന പരിപാടി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഡോ. ആർ പ്രഗാഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സെനോ ജോസ്, പിടിഎ സെക്രട്ടറി ഡോ. എ യു അനീഷ്, ജിയോളജി വകുപ്പ് മേധാവി പി ജി ദിലീപ്‌കുമാർ, എൻസിസി ഓഫീസർ സനൽ രാജ്, യൂണിയൻ വൈസ് ചെയർമാൻ ഗൗരി, എൻഎസ്എസ് വളണ്ടിയർ അഞ്ജു അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
പാലാ സെന്റ് തോമസ് ബിഎഡ് കോളേജിൽ എക്സൈസ് ഡെപ്യൂട്ടി കമീഷണർ എം എൻ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭാംഗം ബിജി ജോജോ അധ്യക്ഷനായി. 
ചങ്ങനാശേരി എസ്ബി കോളേജിൽ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. റെജി പി കുര്യൻ, എൻഎസ്എസ് കോ- ഓർഡിനേറ്റർ പാവനം തോമസ്, അധ്യാപകരായ ഡോ. അജിത് ആർ മല്യ, ഡോ. ബെൻസൺ ജോസഫ് എന്നിവർ സംസാരിച്ചു.
കടുത്തുരുത്തി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് എക്‌സൈസ് കമീഷണർ ടി എ അശോക്‌കുമാർ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പഞ്ചായത്തംഗങ്ങൾ, പ്രിൻസിപ്പൽ ജോബി വർഗീസ് എന്നിവർ സംസാരിച്ചു.
കുറവിലങ്ങാട് ദേവമാതാ കോളേജിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിവിൽ എക്‌സൈസ് ഓഫീസർ എ എസ് ദീപേഷ് ബോധവൽക്കരണ ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു, പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യു. ആന്റി നാർക്കോട്ടിക് ക്ലബ് കോ-ഓർഡിനേറ്റർ പ്രസീദാ മാത്യു എന്നിവർ സംസാരിച്ചു.
ഇന്ന്‌ സ്‌കൂളുകളിൽ 
ബോധവൽക്കരണം 
കോട്ടയം
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎ, എംപിടിഎ, വികസനസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സ്‌കൂളുകളിൽ വെള്ളിയാഴ്‌ച സംഘടിപ്പിക്കും. നവംബർ ഒന്നിന് നടക്കുന്ന മനുഷ്യശൃംഖലയുടെ ആസൂത്രണവും യോഗത്തിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top