29 March Friday

ഗ്രാമവണ്ടി ഓടിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കെ എസ്ആർടിസിയും ചേർന്ന് ആരംഭിച്ച ഗ്രാമ വണ്ടി മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യുന്നു

കടുത്തുരുത്തി
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കെഎസ്ആർടിസിയും ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി ഓട്ടം തുടങ്ങി. 
ഞീഴൂരിൽ ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്‌തു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജോൺസൺ കൊടുകാപള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ സെലീനാമ്മ ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി കെ സന്ധ്യ, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ, ഡിടിഒ കെഎസ്ആർടിസി സ്പെഷ്യൽ പ്രോജക്ട് എം വി താജുദീൻ സാഹിബ് എന്നിവർ സംസാരിച്ചു. 
കടുത്തുരുത്തി, തലയോലപ്പറമ്പ്, വെള്ളൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ രണ്ട്‌ ബസുകളാണ് സർവീസ് നടത്തുന്നത്. വൈക്കം വെട്ടിക്കാട്ടുമുക്ക്, വെള്ളൂർ- മുളക്കുളം- ഞീഴൂർ -മരങ്ങോലി -വാക്കാട് -കുറവിലങ്ങാട് റൂട്ടിൽ -ഒരു ബസും വൈക്കം -കോരിക്കൽ -എഴുമാന്തുരുത്ത് - കാപ്പുന്തല ഐഎച്ച്ആർഡി കോളേജ് -മരങ്ങോലി റൂട്ടിൽ രണ്ടാമത്തെ ബസും സർവീസ് നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top