29 March Friday
ക്യാമ്പ് നിർത്താൻ ആരോഗ്യ വകുപ്പ് നിർദേശം

എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 200 വിദ്യാർഥികൾ ചികിത്സതേടി

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022
പാലാ
എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇരുനൂറ്‌ പെൺകുട്ടികൾ  ചികിത്സതേടി. പാലാ അൽഫോൻസാ കോളേജിൽ നടക്കുന്ന നമ്പർ 17 പാലാ ബറ്റാലിയൻ എൻസിസി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളിലാണ് കൂട്ടത്തോടെ അസുഖബാധ ഉണ്ടായത്. തിങ്കളാഴ്ചയാണ് അഞ്ച് ദിവസത്തെ ക്യാമ്പ് ആരംഭിച്ചത്. 
ക്യാമ്പംഗങ്ങളിൽ  ചൊവ്വ മുതൽക്കാണ് കടുത്ത ഭക്ഷ്യവിഷബാധ കണ്ടു തുടങ്ങിയത്. കുട്ടികൾക്ക് കൂട്ടത്തോടെ ഛർദിയും പനിയും വയറുവേദനയും ശരീരവേദനയും ഉണ്ടായതിനെ തുടർന്നാണ് 30ൽപ്പരം പേരെ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. 55 കുട്ടികളെ ക്യാമ്പധികൃതർ തന്നെ വീടുകളിലേക്ക് മടക്കിയയച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക്‌ രോഗം വ്യാപിച്ചു. ഇതോടെ പാലാ ജനറൽ ആശുപത്രി അധികൃതർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളെ പരിശോധിച്ചു. 
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് അടിയന്തര ശിശ്രൂഷ നൽകി ക്യാമ്പ് അധികൃതർ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവരിൽ പലരെയും പിന്നീട് വിടുകയിലേക്ക് വിട്ടയച്ചു. ഇതേ തുടർന്ന് ക്യാമ്പ് സന്ദർശിച്ച് അടിയന്തര ചികിത്സ നൽകിയ ജനറൽ ആശുപത്രി അധികൃതർ നഗരസഭാ ആരോഗ്യ വിഭാഗത്തോട് ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ക്യാമ്പ് നിർത്തിവയ്ക്കാനും നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് ജനറൽ ആശുപതി സൂപ്രണ്ട് ജില്ലാ ആരോഗ്യവകുപ്പ് മേധാവിക്ക്‌ റിപ്പോർട്ടും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top