19 April Friday

ജില്ലയിൽ 
61 ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

മന്ത്രി വി എൻ വാസവൻ ചെങ്ങളം എസ്എൻഡിപി ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവേ ഭക്ഷണം 
പാകംചെയ്യുന്നത് കാണുന്നു

 കോട്ടയം

മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ പ്രവർത്തിക്കുന്നത്‌ 61 ദുരിതാശ്വാസ ക്യാമ്പുകൾ. 757 കുടുംബങ്ങളിലെ 2,101 പേര്‍ ഇവിട‌ങ്ങളിലുണ്ട്. ചങ്ങനാശേരി താലൂക്ക് ഏഴ്‌, കോട്ടയം -33, മീനച്ചിൽ 10, കാഞ്ഞിരപ്പള്ളി മൂന്ന്‌, വൈക്കം- എട്ട്‌ എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 894 പുരുഷന്മാരും 864 സ്ത്രീകളും 343 കുട്ടികളുമുണ്ട്.
 കോട്ടയം താലൂക്കിൽ 1,019 പേരെയും ചങ്ങനാശേരിയിൽ 365 പേരെയും മീനച്ചിലിൽ 244 പേരെയും കാഞ്ഞിരപ്പള്ളിയിൽ 191 പേരെയും വൈക്കത്ത് 282 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
 
ക്യാമ്പുകള്‍ മന്ത്രി വി എൻ വാസവൻ 
സന്ദർശിച്ചു
കോട്ടയം
വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും സഹകരണ- മന്ത്രി വി എൻ വാസവൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചെങ്ങളം എസ്എൻഡിപി ഹാളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു. 130 പേരാണ് ക്യാമ്പിലുള്ളത്. ചെങ്ങളം ഗവ. എച്ച്എസ്എസ്, ചെങ്ങളം തെക്ക് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഹാൾ, സെന്റ് ജോസഫ്സ് എൽപി സ്‌കൂൾ, സെന്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളി ഹാൾ, കാഞ്ഞിരം എസ്എൻഡിപി എച്ച്എസ്എസ്, തിരുവാർപ്പ് ഗവ. യുപിഎസ്, തിരുവാർപ്പ് മർത്തുശ്മൂനി പള്ളി പാരിഷ് ഹാൾ എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം, ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ എന്നിവ ലഭ്യമാകുന്നതടക്കമുള്ളവ വിലയിരുത്തി.
 തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭയിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ദുരിതമേഖലകൾ മന്ത്രി സന്ദർശിച്ചു. ജില്ലാ പഞ്ചായത്തംഗം കെ വി  ബിന്ദു, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മോനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ ആർ അജയ്, സി ടി രാജേഷ്, ഷീനമോൾ, പഞ്ചായത്തംഗങ്ങളായ ജയ സജിമോൻ, റൂബി ചാക്കോ, റേച്ചൽ ജേക്കബ്, കെ എസ് സുമേഷ് കുമാർ, മഞ്ജു ഷിബു, കെ ബി ശിവദാസ്, റാണി പുഷ്പാകരൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി.
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top