16 April Tuesday

പാര്‍വോ 
വൈറൽ ബാധ: ദിവസവും മരിക്കുന്ന നായ്‌ക്കളുടെ എണ്ണം കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

കനൈൻ പാർവോ വൈറസ് ബാധിച്ച 
വളർത്തുനായയെ ഉടമ കോടിമത ജില്ലാ 
വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചപ്പോൾ

കോട്ടയം
കനൈൻ പാർവോ വൈറൽ ബാധ വളർത്തുനായ്‌ക്കളിൽ വ്യാപകമായതോടെ ദിവസവും മരിക്കുന്ന നായ്‌ക്കളുടെ എണ്ണം കൂടുന്നു. ആറുമാസത്തിൽ താഴെയുള്ള നായ്​ക്കുട്ടികളാണ്​ ഇവയിലധികവും. രോഗം ബാധിച്ച്‌ ആദ്യഘട്ടത്തിൽതന്നെ ചികിത്സ തേടണം. ​വൈറസ്​ പെട്ടെന്നു ഹൃദയത്തെ ബാധിക്കുന്നതിനാൽ മരണസാധ്യത കൂടുതലാണ്‌. രോഗം ബാധിച്ച നായ്ക്കളിൽനിന്ന്‌ മറ്റ്‌ നായ്ക്കളിലേക്ക്‌ വൈറസ്‌ പകരും. സാധാരണ വേനൽമഴയിൽ രോഗം നായ്‌ക്കൾക്ക്‌ വരാറുണ്ടെങ്കിലും ആകനൈൻ പാർവോ വൈറൽ ബാധ വളർത്തുനായ്‌ക്കളിൽ വ്യാപകമായതോടെ ദിവസവും മരിക്കുന്ന നായ്‌ക്കളുടെ എണ്ണം കൂടുന്നു. ദ്യമായാണ്‌ വ്യപനം കൂടുന്നത്‌.
 
രോഗം ബാധിച്ചെത്തുന്ന നായ്ക്കൾക്ക് നിർജലീകരണം തടയാൻ ഫ്ലൂയിഡ്​ നൽകും​. ഛർദിയുടെ കാഠിന്യമനുസരിച്ച്‌ ഫ്ലൂയിഡിന്റെ അളവിൽ വ്യത്യാസമുണ്ടാകും. ഒപ്പം ആന്റിബയോട്ടിക് മരുന്നുകൾ കുത്തി​​വയ്‌ക്കും. മനുഷ്യരിലേക്ക്‌​ രോഗം പകരില്ല.
 പ്രതിരോധ കുത്തിവയ്‌പ്പെടുത്താൽ നൂറുശതമാനം രോഗം തടയാനാകുമെന്ന്‌ ഡോക്‌ടർമാർ പറയുന്നു. 35 ദിവസം പ്രായമുള്ളപ്പോൾ മുതൽ എല്ലാ വർഷവും കുത്തിവയ്‌പ്പെടുക്കണം. 700–- 800 രൂപയാണ്‌ മരുന്നിന്റെ വില. നായ്‌ക്കളെ പ്രത്യേകം പാർപ്പിച്ചാലും വിസർജ്യത്തിലൂടെ പുറത്തുവരുന്ന വൈറസ്​ ഈച്ചവഴിയും മറ്റും രോഗം പടരാൻ സാധ്യതയുണ്ട്‌.കോട്ടയം
കനൈൻ പാർവോ വൈറൽ ബാധ 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top