25 April Thursday

കോട്ടയം സ്‌റ്റേഷന്‌ 
മാറാനുണ്ടേറെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
കോട്ടയം
പാത ഇരട്ടിപ്പിക്കൽ പൂർത്തിയായ സാഹചര്യത്തിലും വേണ്ട പരിഗണന കിട്ടാതെ കോട്ടയം റെയിൽവേ സ്‌റ്റേഷൻ. ഇരട്ടപ്പാത വന്നതോടെ ചില ട്രെയിനുകൾ വേഗം കൂട്ടിയെങ്കിലും പുതിയ ട്രെയിനുകൾ ആരംഭിക്കാത്തത്‌ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്‌. എല്ലാ ദിവസവും വൻതിരക്കാണ്‌ അനുഭവപ്പെടുന്നത്‌. ഇരട്ടപ്പാതയും അഞ്ച്‌ പ്ലാറ്റ്‌ഫോമുകളും യാഥാർഥ്യമായിട്ടും ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന്‌ സാരം. അതേസമയം, കോട്ടയം വഴി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന്‌ തോമസ്‌ ചാഴികാടൻ എംപി  പാർലമെന്റിന്റെ റെയിൽവേ മന്ത്രാലയത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. കായംകുളം–- കോട്ടയം–-- എറണാകുളം പാതയിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ110-–- 130 കിലോമീറ്റർ ആയി വർധിപ്പിച്ചാൽ യാത്രക്കാർക്ക്‌ ഏറെ സൗകര്യമാകും.
തോമസ്‌ ചാഴികാടൻ എം പി വച്ച നിർദേശങ്ങൾ:  
● നിലവിൽ ആഴ്ചയിലൊരിക്കൽ സ്‌പെഷ്യൽ ട്രെയിനായി സർവീസ് നടത്തുന്ന എറണാകുളം–-- വേളാങ്കണ്ണി എകസ്‌പ്രസ്‌ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ്‌ നടത്തനം. 
● ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്ന കൊച്ചുവേളി–- -ലോകമാന്യ തിലക് സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ പ്രതിദിന സർവീസ് ആക്കണം
● തിരുവനന്തപുരം–- -മംഗലാപുരം റൂട്ടിൽ പുതിയ സൂപ്പർഫാസ്റ്റ്‌ ട്രെയിൻ സർവീസ് ആരംഭിക്കണം
● ബംഗളൂരു റൂട്ടിലെ തിരക്ക് പരിഗണിച്ചു പുതിയ ട്രെയിൻ ആരംഭിക്കണം
● തിരുവനന്തപുരം–- കണ്ണൂർ ജനശതാബ്ദി എക്‌പ്രസിന്‌ എൽഎച്ച്‌എൻ കോച്ചുകൾ ആരംഭിക്കണം
● കോട്ടയം–-- എറണാകുളം, കോട്ടയം–- -കൊല്ലം റൂട്ടുകളിൽ കൂടുതൽ മെമു സർവീസുകൾ തുടങ്ങണം
●  കൊച്ചുവേളി–- നേമം ടെർമിനലുകളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കി കോട്ടയം പാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണം 
  നിലവിലെ സമയപ്പട്ടിക പുനഃക്രമീകരിച്ച്‌ ട്രെയിനുകളുടെ യാത്രാ സമയം കുറക്കുന്നതിനുള്ള നടപടിയെടുക്കണം. കാറ്ററിങ് സർവീസിൽ കൂടുതൽ കേരളാ വിഭവങ്ങൾ ഉൾപ്പെടുത്തണം. കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കങ്ങൾ പൈതൃക സ്മാരകമായി സംരക്ഷിക്കാനും ഉപകാരപ്രദമാക്കാനും പദ്ധതി ആവിഷ്‌കരിക്കണം’’.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top