24 April Wednesday
ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും

കനറാ ബാങ്ക് ശാഖ 
അടച്ചുപൂട്ടുന്നതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ഉദയനാപുരം നാനാടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ശാഖ അടച്ചുപൂട്ടുന്നതിനുള്ള തീരുമാനത്തിനെതിരെ 
സംഘടിപ്പിച്ച പ്രതിഷേധ ധർണ വൈക്കം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനംചെയ്യുന്നു

വൈക്കം
ഉദയനാപുരം നാനാടത്ത്  പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ശാഖ അടച്ചുപൂട്ടുന്നതിനുള്ള തീരുമാനത്തിനെതിരെ ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനത്തിന്റെ ഭാഗമായാണ് ബാങ്കിന്റെ ശാഖ അടച്ചുപൂട്ടുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചും ധർണയും വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് ഗോപിനാഥൻ, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി അനൂപ്, പഞ്ചായത്ത് അംഗങ്ങളായ കെ ദീപേഷ്, ടി പ്രസാദ്, ശോഭിക, പി ഡി ജോർജ്, സജീവ്, വിവിധ രാഷ്ട്രീയപാർടി നേതാക്കളായ സാബു പി മണലൊടി, വി ബിൻസ്, വർഗീസ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top