19 April Friday

ഏറ്റുമാനൂരിൽ 3 ടൺ 
പഴകിയ മീൻ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
ഏറ്റുമാനൂർ 
ഏറ്റുമാനൂർ മീൻമാർക്കറ്റിൽ കണ്ടെയ്നറിൽ എത്തിച്ച മൂന്ന് ടൺ പഴകിയ മീൻ പിടികൂടി. വിശാഖപട്ടണത്തുനിന്ന്‌ എത്തിയ ലോറി മൂന്ന് ദിവസമായി ചിറക്കുളത്തിന് സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വണ്ടിയിൽനിന്ന്‌ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നഗരസഭ അധികൃതരെത്തി വണ്ടി പരിശോധിച്ചു. 
    തമിഴ്നാട്ടുകാരനായ ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി. ശനി രാത്രിയാണ് മീനുമായി ലോറി ഏറ്റുമാനൂരിലെത്തിയത്. 20 പെട്ടികളിലായിട്ടാണ്‌ മീൻ സൂക്ഷിച്ചിരുന്നത്‌.  
വൈകിട്ട്‌ അഞ്ചിന്‌ വിവരം അറിയിച്ചിട്ടും രാത്രി ഒമ്പതിനാണ്‌ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തിയതെന്ന്‌ നഗരസഭ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന ഷാജി പറഞ്ഞു. പരിശോധനയ്‌ക്കായി സാമ്പിൾ ശേഖരിച്ചു. 
ചൊവ്വാഴ്‌ച തുടർനടപടി സ്വീകരിക്കുമെന്ന്‌ ബീന ഷാജി പറഞ്ഞു. ലോറി നഗരസഭയുടെ കസ്‌റ്റഡിയിലാണ്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top