25 April Thursday

ത്രിപുര ഐക്യദാർഢ്യ സദസ്സ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കോട്ടയം
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതു മുതൽ ബിജെപി  സർക്കാരിന്റെ പിന്തുണയിൽ ത്രിപുരയിൽ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച കോട്ടയത്ത്‌ ത്രിപുര ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിക്കും.
  കോട്ടയം തിരുനക്കര പഴയപൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിൽ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന പരിപാടി മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്യും.
   സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന ഐക്യദാർഢ്യ  സദസ്സ്‌ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ അഭ്യർഥിച്ചു. 
   സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം പോലും തടയുന്ന വിധം ത്രിപുരയിൽ ബിജെപി ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്‌. എംഎൽഎമാർക്ക്‌ സ്വന്തം മണ്ഡലത്തിൽ സഞ്ചരിക്കുന്നതിന്‌ പോലും തടസ്സങ്ങൾ സൃഷ്‌ടിക്കുന്നു. അർധഫാസിസ്‌റ്റ്‌ വാഴ്‌ച്ചയിലൂടെ ഭീതിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ ബിജെപി ശ്രമം.  ജനാധിപത്യ വിശ്വാസികൾക്ക്‌ ഇത്‌ അനുവദിച്ച്‌ കൊടുക്കാനാവില്ലെന്നും ത്രിപുര ജനതയ്‌ക്ക്‌ എല്ലാ പിന്തുണയും ഐക്യദാർഢ്യവും അർപ്പിച്ചാണ്‌ സദസ്സ്‌ സംഘടിപ്പിക്കുന്നതെന്നും എ വി റസ്സൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top