27 April Saturday
മാധ്യമ സെമിനാർ 10ന്‌

ദേശാഭിമാനി 80 –-ാം വാർഷികാഘോഷം എട്ടിന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ദേശാഭിമാനി 80–ാം വാർഷികാഘോഷത്തിന്റെ പ്രചാരണാർഥം തിരുനക്കരയിൽ നടത്തിയ ഫ്ലാഷ്മോബ്

കോട്ടയം
ദേശാഭിമാനി 80–-ാം വാർഷികാഘോഷ പരിപാടികൾക്ക്‌ എട്ടിന്‌ തുടക്കമാകും. വ്യാഴം രാവിലെ 10ന്‌ ‘ലിംഗനീതിയും ലിംഗസമത്വവും ഇന്ത്യയിൽ ’ എന്ന വിഷയത്തിൽ തിരുനക്കര മൈതാനിയിൽ നടക്കുന്ന സെമിനാർ കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കൃഷ്‌ണകുമാരി രാജശേഖരൻ അധ്യക്ഷയാകും.അഡ്വ. ടി എൻ ഗീനാകുമാരി, ഡോ. മ്യൂസ്‌ മേരി ജോർജ്‌ എന്നിവർ പങ്കെടുക്കും. 
തുടർന്ന്‌ പകൽ രണ്ടിന്‌ നാടൻപാട്ട്‌ മത്സരം പി കെ മേദിനി ഉദ്‌ഘാടനം ചെയ്യും. ടി ആർ രഘുനാഘൻ അധ്യക്ഷനാകും. 
ഒമ്പതിന്‌ പകൽ 11ന്‌ നാടൻപാട്ട്‌ മത്സരം തുടരും. വൈകിട്ട്‌ നാലിന്‌ ‘അന്ധവിശ്വാസവും അനാചാരങ്ങളും ഇന്ത്യയിൽ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. അഡ്വ. കെ സുരേഷ്‌ കുറുപ്പ്‌ അധ്യക്ഷനാകും. കരിവെള്ളൂർ മുരളി, ഡോ. എ കെ അർച്ചന, അഡ്വ. കെ അനിൽകുമാർ, വി ബി പരമേശ്വരൻ, സി ജെ ജോസഫ്‌ എന്നിവർ പങ്കെടുക്കും.
10ന്‌ പകൽ മൂന്നിന്‌ "മാധ്യമങ്ങളുടെ രാഷ്‌ട്രീയവും ജനാധിപത്യവും ഇന്ത്യയിൽ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിശേനൻ അധ്യക്ഷനാകും. ജനറൽ മാനേജർ കെ ജെ തോമസ്‌, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി, മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ്‌ ജേക്കബ്‌, കൈരളി ടിവി മാനേജിങ്‌ ഡയറക്ടർ ജോൺ ബ്രിട്ടാസ്‌ എംപി, ദീപിക മാനേജിങ്‌ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു എന്നിവർ പങ്കെടുക്കും. മാധ്യമസെമിനാറിന്‌ ശേഷം ദേശാഭിമാനി സാഹിത്യ പുരസ്‌കാര സമർപ്പണവും തുടർന്ന്‌ മെഗാഷോയും ഉണ്ടാകും.
 
വിളംബരമായി ഫ്ലാഷ്‌ മോബ്‌
ദേശാഭിമാനി 80 –-ാം വാർഷികാഘോഷത്തിന്റെ വിളംബരം അറിയിച്ച്‌  നടന്ന ഫ്ലാഷ്‌ മോബ്‌ കളർഫുള്ളായി. കിടങ്ങൂർ എൻജിനിയറിങ്‌ കോളേജിലെ പതിനാലോളം വിദ്യാർഥികളാണ്‌ ഫ്ലാഷ്‌ മോബ്‌ അവതിരിപ്പിച്ചത്‌. സെൻട്രൽ ജങ്‌ഷൻ, കെഎസ്‌ആർടിസി, സിഎംഎസ്‌ കോളേജ്‌, കുമാരനല്ലൂർ, നാഗമ്പടം ബസ്‌റ്റാൻഡ്‌ എന്നിവിടങ്ങളിലാണ്‌  ഫ്ലാഷ്‌ മോബ്‌ അരങ്ങേറിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top