07 July Monday

ജില്ലാ അത്‌ലറ്റിക് മത്സരങ്ങൾ ഇന്ന് ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
കോട്ടയം
65ാമത് ജില്ലാ അത്‌ലറ്റിക് മത്സരങ്ങൾ വ്യാഴം പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ ആരംഭിക്കും. രാവിലെ ഏഴിന്‌ 20 കിലോമീറ്റർ നടത്തമത്സരത്തോടെയാണ് തുടക്കം. കോട്ടയം ജില്ലയിലെ വിവിധ സ്കൂൾ, കോളേജ്, ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 700ലധികം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായാണ് ചാമ്പ്യൻഷിപ്പ്. 14, 16, 18, 20 സീനിയർ വനിത പുരുഷവിഭാഗങ്ങളിലാണ് ചാമ്പ്യൻഷിപ്പ്. ഉദ്ഘാടനസമ്മേളനത്തിൽ പാലാ നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ മീറ്റ് ഉദ്ഘാടനംചെയ്യും. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. പ്രവീൺ തര്യൻ അധ്യക്ഷനാകും. മുൻ കായിക അധ്യാപകർ ആയിരുന്ന വി സി ജോസഫ്, ജോസഫ് മനയാനി, ദ്രോണാചാര്യ കെ പി തോമസ്, കെ പി സതീഷ് കുമാർ, പ്രൊഫ. നൈനാമ തോമസ്, പ്രൊഫ. മേഴ്സി ജോസഫ്, ഡോ. വി സി അലക്സ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കായികതാരങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ചാമ്പ്യന്മാർ ആകുന്ന ടീമിന് ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും പ്രത്യേകം ഓവറോൾ ട്രോഫികൾ സമ്മാനിക്കും. ഓരോ വിഭാഗത്തിലും ജേതാക്കളാകുന്ന ടീമിനും ട്രോഫികൾ സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top