19 April Friday

കർഷകസംഘം സമ്മേളനം: കന്നുകാലി പ്രദർശനമേള 8ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
ഏറ്റുമാനൂർ  
കോട്ടയത്ത്‌ 18 മുതൽ 21 വരെ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടിന് ഏറ്റുമാനൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കന്നുകാലി പ്രദർശനമേള സംഘടിപ്പിക്കും. ഏഷ്യയിലെതന്നെ ഭീമൻ പോത്തുകളായ കമാൻഡോ, അങ്കിത് എന്നിവയെ ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേളയിലേക്ക്‌ എത്തിക്കും. 
സഹിവാൾ, വെച്ചൂർ പശു, ഗീർ, പൊങ്കാനൂർ, കബില, ജേഴ്സി, എച്ച്എഫ്, ഏറ്റവും ചെറിയ പശു കാസർകോട് കുള്ളൻ തുടങ്ങിയ 22 ജനുസിൽപ്പെട്ട പശുക്കൾ ജമ്നപ്യാരി, ബീറ്റിൽ, മലബാറി തുടങ്ങിയ വിവിധയിനം ആടുകൾ, പഴയകാല കാർഷിക ഉപകരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ എന്നിവ പ്രദർശനത്തിലുണ്ടാകും.
രാവിലെ ഒന്നതിന് മന്ത്രി വി എൻ വാസവൻ മേള ഉദ്ഘാടനംചെയ്യും. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എസ് പത്മകുമാർ അധ്യക്ഷനാകും.  തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top