20 April Saturday

കായലിൽ മത്സ്യത്തൊഴിലാളികളുടെ വള്ളം മുങ്ങി; രക്ഷകരായി ബോട്ട് ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കുമരകം ബോട്ട്ജെട്ടി ഭാഗത്തുനിന്ന് പോയ തൊഴിലാളികളുടെ വള്ളം വേമ്പനാട്ടുകായലിൽ മുങ്ങിയപ്പോൾ ജലഗതാഗത വകുപ്പിലെ ബോട്ട് ജീവനക്കാർ രക്ഷപ്പെടുത്തുന്നു

 
കുമരകം
കുമരകം ബോട്ട് ജെട്ടിക്ക് സമീപം വേമ്പനാട്ടുകായലിൽ  ശക്തമായ കാറ്റിൽ അകപ്പെട്ട്‌  മത്സ്യതൊഴിലാളികളുടെ വള്ളം മുങ്ങി.  അപകടത്തിൽപെട്ടവരെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. 
ചൊവ്വ പകൽ 11.40 ന് കുമരകം ജെട്ടിക്ക് ഏകദേശം 200 മീറ്റർ അകലെയാണ്‌ സംഭവം. രാവിലെ പെയ്‌ത മഴയിലും ശക്തമായ കാറ്റിലും കോളിലും വള്ളം മുങ്ങുകയായിരുന്നു. കുമരകം സ്വദേശികളായ കുഞ്ഞുമാേൻ കൊട്ടുവടി , രാജു പുൽപ്രച്ചിറ, അനൂപ് കായിത്തറ, സാബു നടുച്ചിറ, ഷിജു (കുഞ്ഞ് )താേപ്പിൽ  എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 
മുഹമ്മയിൽനിന്നും 11 -ന് പുറപ്പെട്ട യാത്രാ ബാേട്ടിലെ ജീവനക്കാരാണ്  അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് ബോട്ടിൽ കയറ്റി കുമരകം ജെട്ടിയിൽ എത്തിച്ചത്‌. ബോട്ട് മാസ്റ്റർ ബിന്ദു രാജ്‌, സ്രാങ്ക് ഷൈൻ കുമാർ, ഡ്രൈവർ അനസ്,ലാസ്‌കർമാരായ പ്രശാന്ത്, രാജേഷ്‌, കോട്ടയം സ്റ്റേഷനിൽ ജോലിക്ക് കയറുവാൻ പോയ സ്രാങ്ക് ഓമനക്കുട്ടൻ എന്നീ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്‌. ജീവൻ തിരികെ കിട്ടിയെങ്കിലും വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടമായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top