27 April Saturday
ഒരുവർഷം നീളുന്ന ആഘോഷം

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ 
പുതുചരിത്രം എഴുതി ശ്രീ ശബരീശ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
 
കോട്ടയം
രാജ്യത്ത്‌  ആദ്യമായി  പട്ടികവർഗ മാനേജ്മെന്റിന്റെ കീഴിൽ ആരംഭിച്ച  ശ്രീ ശബരീശ കോളേജ് ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മികച്ച നേട്ടങ്ങളുമായി  അഞ്ചാംവയസിലേക്ക്‌. ഗ്രാമീണ ജനതയുടെ ഉന്നത വിദ്യാഭ്യാസം എന്ന  ലക്ഷ്യത്തോടെ   2017 ജൂലൈ ഏഴിനാണ്‌ എയ്ഡഡ് ആർട്സ് ആൻഡ്‌ സയൻസ് കോളേജായി പ്രവർത്തനം തുടങ്ങിയത്‌. 2021ൽ  ഇടുക്കി   നാടുകാണിയിൽ  ട്രൈബൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌  കോളേജും  സ്ഥാപിച്ചു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ  വ്യാഴം രാവിലെ പത്തിന്‌ ശ്രീ ശബരീശ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും .
   നവോത്ഥാന പ്രസ്ഥാനമായ ഐക്യ മല അരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ  മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ  ഉടമസ്ഥതയിലാണ്  കോളേജ്‌. നിസ്വരായ ഒരു  ജനതയുടെ നിരന്തര കഷ്ടപ്പാടിന്റെയും ത്യാഗോജ്ജ്വല പ്രവർത്തനങ്ങളുടെയും വിജയപ്രതീകങ്ങളാണിവ.   തങ്ങളുടെ നാമമാത്രമായ സ്വത്തും സ്വർണവും പണയപ്പെടുത്തിയും ചെറു നിക്ഷേപങ്ങൾ സ്വീകരിച്ചും   പടുത്തുയർത്തിയതാണ്‌  ഈ സ്ഥാപനങ്ങൾ.  
     അഞ്ച് കോഴ്സുകളിലായി 518 വിദ്യാർഥികൾ  പഠിക്കുന്നു.  നേട്ടങ്ങളുടെ അഞ്ചുവർഷം പൂർത്തിയാക്കുന്നതിൻെറ  ഭാഗമായി   ‘ എഡ്യൂക്കേഷൻ എക്സ്പോ’   സംഘടിപ്പിക്കും. ഇതിന്‌ വ്യാഴാഴ്‌ച തുടക്കമാകും.   ദേശീയതല കർമ്മ പദ്ധതികളുടെ ഉദ്ഘാടനവും    നടക്കും. 
   കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട , വയനാട് ജില്ലകളിൽ ജില്ലാതല ഉന്നത വിദ്യാഭ്യാസ സെമിനാറുകൾ, പൂർവ വിദ്യാർഥി സംഗമം, ട്രൈബൽ വിദ്യാഭ്യാസ ദേശീയസെമിനാറുകൾ, ശില്പശാലകൾ, കോൺഫറൻസുകൾ, വിദ്യാഭ്യാസപ്രദർശനങ്ങൾ എന്നിവ നടത്തും.  ട്രൈബൽ പൈതൃക പഠനത്തിനായി ഗവേഷണ പദ്ധതിയും ആരംഭിക്കും. കോളേജ് ക്യാമ്പസിൽ സെൻട്രൽ ലൈബ്രറി, സ്കിൽ ഗവേഷണ പരിശീലന കേന്ദ്രം എന്നിവയും സ്ഥാപിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top