29 March Friday

സമാനതകളില്ലാത്ത വികസനക്കുതിപ്പ്: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കെ ഫോൺ ഏറ്റുമാനൂർ മണ്ഡലതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നു

 കോട്ടയം

വികസനരംഗത്ത് സംസ്ഥാന സർക്കാർ കൈവരിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത മുന്നേറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെഫോൺ പദ്ധതിയെന്ന്‌ മന്ത്രി വി എൻ വാസവൻ. ഏറ്റുമാനൂർ നിയോജമണ്ഡലത്തിൽ കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്റർനെറ്റ് പൗരന്റെ അവകാശമെന്ന്‌ പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. ഇത്‌ നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കെ ഫോൺ പോലെ കിഫ് ബി വഴിയുള്ള പദ്ധതികളെ എതിർത്തിരുന്നവർ രഹസ്യമായി കിഫ്ബി വഴിയുള്ള പദ്ധതികൾ നടപ്പാക്കിക്കിട്ടാൻ ശ്രമിക്കുകയാണ്‌. കെഫോൺ കണക്ഷൻ ലഭിച്ച ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിലാണ് മണ്ഡലത്തിലെ ഉദ്ഘാടനപരിപാടി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്കുമാർ, ഏറ്റുമാനൂർ നഗരസഭാംഗം ഇ എസ് ബിജു, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തേംഗം തോമസ് കോട്ടൂർ, ഏറ്റുമാനൂർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ രാഹുൽ ജി കൃഷ്ണൻ, ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി എ ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top