29 March Friday

കുഴപ്പക്കാർ കുടുങ്ങും; 
സ്‌കൂൾ പരിസരമാകെ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
കോട്ടയം
പുതിയ അധ്യയന വർഷത്തിൽ  ജാഗ്രതയോടെ  ജില്ലാ പൊലീസ്. ഇതിനായി സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചുള്ള പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന്‌  ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. 
  സ്കൂൾപരിസരത്ത് ഗതാഗത സുരക്ഷയൊരുക്കുക, കുട്ടികളെ ശല്യം ചെയ്യുന്നത്‌ നിരീക്ഷിക്കുക, മയക്കുമരുന്ന് പദാർഥങ്ങൾ, അശ്ലീല പ്രസിദ്ധീകരണങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരി പാനീയങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും ഉപയോഗവും തടയുക, സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് സ്കൂളിൽ നിന്ന് പോകുന്ന വിദ്യാർഥികളെക്കുറിച്ചും, ക്ലാസുകൾ അവസാനിച്ച ശേഷം വീടുകളിൽ പോകാതെ നടക്കുന്ന വിദ്യാർഥികളെകുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുക,  ചൂഷണം ലക്ഷ്യമാക്കി കുട്ടികളുമായി ചങ്ങാത്തം കൂടുന്നവരെ നിരീക്ഷിക്കുക, അവരെ നിയമവിരുദ്ധമോ
അധാർമ്മികമോ ആയ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നുണ്ടോയെന്നും നിരീക്ഷിച്ച്  ബന്ധപ്പെട്ടവരെ അറിയിക്കുക,  സ്കൂൾ പ്രവർത്തിക്കാത്ത സമയത്ത് സ്കൂൾ പരിസരത്തുള്ള അപരിചിതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയവയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രധാനപ്രവർത്തനങ്ങൾ.   സ്കൂൾ ഡ്രൈവർമാരുടെയും, കുട്ടികളെ എത്തിക്കുന്ന മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരുടെയും വിവരങ്ങൾ തയ്യാറാക്കി സ്റ്റേഷനിൽ സൂക്ഷിക്കും. പിടിഎയുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും.  മറ്റ്‌ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top