24 April Wednesday
എബിസി പദ്ധതിക്ക്‌ പുതുജീവൻ

തെരുവുനായ ശല്യത്തിന്‌ 
പരിഹാരമാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
കോട്ടയം
നഗരത്തെ ഭീതിയാലാഴ്‌ത്തുന്ന തെരുവുനായ ശല്യത്തിന്‌ പരിഹാരമാകുന്നു. കോടിമതയിൽ നഗരഭയുടെ എബിസി സെന്റർ 18ന് ഉദ്ഘാടനം ചെയ്യുന്നതോടെ നായകളുടെ വന്ധ്യംകരണ പദ്ധതിക്ക്‌ തുടക്കമാകും. ജില്ലയിലെ ആദ്യ സെന്ററാണിത്‌. ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സർജറിക്കാവശ്യമായ ഓപറേഷൻ തിയറ്റർ ഉപകരണങ്ങൾ ഉടൻ സജ്ജമാക്കുന്നതോടെ പ്രവർത്തനങ്ങൾ തുടങ്ങും. 
ആദ്യഘട്ടമെന്ന നിലയിൽ മുനിസിപ്പൽ വാർഡ്‌ പരിധിയിലാണ്‌ പ്രവർത്തനം. എവിടെനിന്ന്‌ നായകളെ പിടികൂടുന്നുവോ വന്ധ്യംകരിച്ച ശേഷം അവിടെത്തന്നെ കൊണ്ടുവിടുന്ന രീതിയാണ്‌ പദ്ധതി. ഓപറേഷൻ തിയറ്റർ അടക്കമുള്ള എല്ലാ സംവിധാനവും തയ്യാറാക്കി. ഇലക്ട്രിക്കൽ, പ്ലമ്പിങ് ജോലികളും പൂർത്തിയായി. സിസിടിവി അടക്കം തയ്യാറാക്കി. നായകളെ പാർപ്പിക്കാൻ 50 കൂടുകൾ തയ്യാറാക്കും. കോട്ടയത്തിന്‌ പുറമെ ഉഴവൂർ, പാലാ എന്നിവിടങ്ങളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തനം നടക്കുകയാണ്‌. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top