18 April Thursday

സിഎംഎസിന്റെ കഥ പറയും ഈ ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
കോട്ടയം 
അക്ഷരനഗരിയിലെ കലാലയ മുത്തശ്ശിയുടെ വിവിധ ഭാവങ്ങൾ വർണങ്ങളിലാവാഹിച്ച ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. സിഎംഎസ്  കോളേജിനെ  വിഷയമാക്കി വിവിധ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളാണ്‌ പ്രദർശനത്തിനുള്ളത്‌. പബ്ലിക്ക്‌ ലൈബ്രറി ആർട്ട് ഗാലറി, കേരള ലളിതകലാ അക്കാദമി കോട്ടയം ആർട്ട് ഗാലറി എന്നിവിടങ്ങളിലാണ്‌ പ്രദർശനം. സിഎംഎസ്‌ കോളേജിലെ പച്ചപ്പും, പഴമ നൽകുന്ന ഗ്രേറ്റ്‌ ഹാളും, ഗ്രൗണ്ടും, ചാപ്പലും പച്ചമരത്തണലുമെല്ലാം ചിത്രങ്ങൾക്ക്‌ ഇതിവൃത്തമായിട്ടുണ്ട്‌. സിഎംഎസ് കോളേജ്  ഒരുക്കുന്ന പ്രദർശനം ഡിസംബർ 11 വരെയാണ്‌ നടക്കുക. ഹ്യൂസ് ഓഫ് ടൈം എന്നു പേരിട്ടിരിക്കുന്ന പ്രദർശനം രാവിലെ 10 മുതൽ അഞ്ചുവരെയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ചിത്രകാരന്മാരുടെ രചനകളും ഇതിൽപെടും.
ചലച്ചിത്ര സംവിധായകൻ ജയരാജാണ്‌ പ്രദർശനം ഉദ്ഘാടനം ചെയ്തത്‌.കലാലയ മുത്തശ്ശിയു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top