06 July Sunday

കാർഡുകൾക്ക്‌ പ്രിയം കുറവ്‌: 
സന്ദേശം കൈയടക്കി സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
കോട്ടയം
ക്രിസ്‌മസ്‌ സന്ദേശങ്ങൾക്ക്‌ കാർഡുകൾക്ക്‌ പ്രിയം കുറവ്‌. സ്‌നേഹ സന്ദേശം കൈയടക്കി വാട്‌സാപ്പ്‌, ഫേസ്‌ബുക്ക്‌ കൂട്ടായ്‌മകൾ. ഒറ്റ ഫ്രെയിമിലൂടെ ആടിപൊളി ആശംസാകാർഡുകൾ തയ്യാറാക്കാവുന്ന ആപ്പുകൾ ഇന്ന്‌ ഒറ്റക്ലിക്കിൽ ലഭിക്കും. 
ഒരുകാലത്ത്‌ തലമുറകളെ തമ്മിൽ അക്ഷരങ്ങൾ കൊണ്ട്‌ കോർത്തിണക്കിയിരുന്ന ക്രിസ്‌മസ്‌ കാർഡുകൾ വിപണിയിൽ നിന്നും ഔട്ടായി. കാർഡുകൾ ചോദിച്ച്‌ കടകളിൽ ആരും എത്താറില്ലെന്ന്‌ വ്യാപാരികൾ പറയുന്നു. വിറ്റ്‌ പോകാൻ സാധ്യത കുറവായതിനാൽ  കാർഡുകൾ എടുത്തുവയ്‌ക്കാൻ കടക്കാരും തയ്യാറാകുന്നില്ല. എന്നാൽ ചില മുതിർന്ന അംഗങ്ങൾ ഇന്നും കാർഡുകൾ വാങ്ങാൻ എത്തുന്നുണ്ടെന്ന്‌ കടക്കാർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top