25 April Thursday

ക്രിസ്മസ് ന്യൂഇയർ ഖാദി 
എക്‌സ്‌പോ നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
കോട്ടയം 
ചാസിന്റെ നേതൃത്വത്തിൽ കോട്ടയം ശാസ്ത്രി റോഡിലെ ഖാദി ഭവനിൽ ക്രിസ്മസ് ന്യൂ ഇയർ ഖാദി വസ്ത്ര കരകൗശല- ഫർണിച്ചർ ഖാദി എക്സ്പോ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. പകൽ 11ന്‌ നടക്കുന്ന ചടങ്ങ്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ചങ്ങനാശേരി ആർച്ച് ബിഷപ്‌ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ആദ്യവിൽപനയും ഖാദി തൊഴിലാളികൾക്കുള്ള ഇൻസെന്റീവിന്റെ വിതരണം നഗരസഭാ കൗൺസിലർ സിൻസി പാറയിലും ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 ഖാദി വസ്ത്രങ്ങൾക്ക് 30ശതമാനം സ്പെഷ്യൽ ഡിസ്കൗണ്ടും കരകൗശലവസ്തുക്കൾക്ക് 10ശതമാനവും വിലക്കുറവുണ്ട്‌. കേക്കുകളും ചാസ് വിപണിയിൽ എത്തിച്ചിട്ടുണ്ട്‌. 
        ചാസിന്റെ ചങ്ങനാശേരി അരമനപ്പടിയിലെ ഖാദി ഭവനിൽ രാവിലെ 9.30ന്‌ നടക്കുന്ന സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. മാർ തോമസ് തറയിൽ അധ്യക്ഷനാകും. മല്ലപ്പള്ളി ഖാദി പ്ലാസയിൽ പകൽ 2.30ന്‌ മാത്യു ടി തോമസ് എംഎൽഎയും, പള്ളിക്കൂട്ടുമ്മയിൽ തോമസ് കെ തോമസ് എംഎൽഎയും ക്രിസ്മസ് ന്യൂ ഇയർ പ്രവാസി ഖാദി എക്സ്പോ ഉദ്ഘാടനം ചെയ്യും. മേള ജനുവരി 15 ന് സമാപിക്കും. വാർത്താസമ്മേളനത്തിൽ ചാസ് വാദി ഡയറക്ടർ ഫാ. ജോർജ്‌ മാന്തുരുത്തിൽ, ജനറൽ മാനേജർ ജോൺ സക്കറിയാസ്, അസി. മാനേജർ പീറ്റർ, ചാസ്‌ ഖാദി ഭവൻ മാനേജർ കുര്യാക്കോസ് ആന്റണി, പി ആർ ഒ ഉലഹന്നാൻ വർഗീസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top