28 March Thursday

55 ക്യാമ്പുകൾ; 505 കുടുംബങ്ങളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

എംഡി സെമിനാരി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലെ അമ്മമാരോടൊപ്പം കളിക്കുന്ന കുഞ്ഞൻ അഭിമന്യു

കോട്ടയം
ജില്ലയിൽ 55 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 505 കുടുംബങ്ങളിൽനിന്നുള്ള 1583 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെത്തുടർന്ന് കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് 17, കാഞ്ഞിരപ്പള്ളി 4, കോട്ടയം 28, ചങ്ങനാശേരി- 3, വൈക്കം- 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
 714 പുരുഷന്മാരും 636 സ്ത്രീകളും 243 കുട്ടികളും ക്യാമ്പുകളിലുണ്ട്‌. കോട്ടയം താലൂക്കിൽ 662 പേരെയും മീനച്ചിലിൽ 592 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും ചങ്ങനാശേരിയിൽ 103 പേരെയും വൈക്കത്ത് 41 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്റെ സേവനവും പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ക്യാമ്പുകളുടെ ചുമതലയ്ക്ക് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top