24 April Wednesday

ജീവിതത്തിന്‌ വേഗതയേറും

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

രാജനും കുടുംബവും

 

മണർകാട്‌
സ്വന്തമായി നല്ലൊരു വീട്‌ പോലുമില്ലാത്ത മണർകാട്‌ വാഴകണ്ടത്തിൽ രാജന്റെ ജീവിതത്തിന്‌ വേഗതനൽകിയാണ്‌ വീട്ടിലേക്ക്  കെ ഫോൺ എത്തിയത്‌. പുതിയ സംവിധാനത്തിലൂടെ മക്കളുടെ വിദ്യാഭ്യാസം ഏറെ മികച്ചതാകുമെന്ന പ്രതീക്ഷയിലാണ്‌ രാജനും ഭാര്യ രാധികയും. എംജി യൂണിവേഴ്‌സിറ്റിയിൽ പിജിക്ക്‌ പഠിക്കുന്ന രാഹുലിനും സഹോദരൻ രാകേഷിനും ബുരുദവിദ്യാർഥിയായ രോഹിതിനും ഇന്റർനെറ്റ്‌ ഏറെ ആവശ്യമുള്ളതായിരുന്നു.   
    ‘സ്വകാര്യ നെറ്റ്‌വർക്കിന്‌ പ്രദേശത്ത്‌ തടസം നേരിട്ടിരുന്നത്‌ പഠനത്തെയും ബാധിച്ചിരുന്നു. പിജി വിദ്യാർഥികളായതിനാൽ പ്രൊജക്ട്‌ വർക്കുകൾ ഏറെയാണ്‌. 
    ഇന്റർനെറ്റ്‌ ഇല്ലാതെ മുന്നോട്ടുപേകാൻ പറ്റാത്ത സാഹചര്യം. ഇതിനിടയിലാണ്‌ കെ ഫോണിന്‌ അപേക്ഷ കൊടുത്തത്‌. 
പുതിയ സംവിധാനമായതോടെ പഠനം മാത്രമല്ല, ആശയവിനിമയും വളരെ എളുപ്പമാകും’ –- രാഹുൽ പറഞ്ഞു. പഠനവഴികളിൽ തടസമില്ലാതെ മുന്നോട്ടുപോകാൻ ഇവർക്ക്‌ കൂട്ടാകുകയാണ്‌ കെ ഫോൺ.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top