25 April Thursday
കർഷകത്തൊഴിലാളി സംസ്ഥാന ജാഥ

പോരാളികളെ നാട് വരവേറ്റു

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023

കെ എസ് കെ ടി യു സംസ്ഥാന ജാഥ കോട്ടയത്ത് എത്തിയപ്പോൾ ക്യാപ്ടൻ എൻ ചന്ദ്രനെയും മറ്റ് അംഗങ്ങളെയും വേദിയിലേക്ക് സ്വീകരിക്കുന്നു

കോട്ടയം
കാർഷികമേഖലയിൽ അധ്വാനിക്കുന്ന തൊഴിലാളികളുടെ സംഘടിത പ്രസ്ഥാനമായ കർഷക തൊഴിലാളി യൂണിയന്റെ(കെഎസ്‌കെടിയു) പ്രക്ഷോഭ പ്രചാരണ ജാഥയ്‌ക്ക്‌ ജില്ലയിൽ ഉജ്വല വരവേല്പ്‌.
‘കൃഷി-ഭൂമി- പുതുകേരളം' എന്ന മുദ്രാവാക്യവുമായി സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥയെ ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽനിന്ന് വരവേറ്റു. പാലാ, ചങ്ങനാശേരി, കോട്ടയം, വൈക്കം എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. തുടർന്ന്‌ ആലപ്പുഴയിലേക്ക്‌ പ്രവേശിച്ചു. ജാഥാ ക്യാപ്ടൻ എൻ ചന്ദ്രൻ, വൈസ് ക്യാപ്‌ടൻ ലളിത ബാലൻ, ജാഥാ മനേജർ സി ബി ദേവദർശൻ, ജാഥാംഗങ്ങളായ എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കെ കെ ദിനേശൻ, ടി കെ വാസു, വി കെ രാജൻ, ഇ ജയൻ, കോമള ലക്ഷ്മണൻ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.  
സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സജേഷ് ശശി, ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ ജാഥയെ വരവേൽക്കാനെത്തി. വർഗ ബഹുജന സംഘടനാ ഭാരവാഹികളും സ്വീകരണം നൽകി.
പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഏരിയകളിൽനിന്നുള്ള പ്രവർത്തകരായിരുന്നു പാലായിൽ സ്വീകരിച്ചത്‌. സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി എം ജോസഫ് അധ്യക്ഷനായി.
ചങ്ങനാശേരി സെൻട്രൽ ജങ്‌ഷനിൽ വമ്പിച്ച സ്വീകരണം നൽകി. പൊതുസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ് അധ്യക്ഷനായി. കോട്ടയത്ത്‌ നെൽക്കതിരുകൾ നൽകി സ്വീകരിച്ചു. സ്വാഗതസംഘം ചെയർമാൻ സി എൻ സത്യനേശൻ അധ്യക്ഷനായി.
വൈക്കത്ത്‌ സ്വാഗതസംഘം ചെയർമാൻ കെ അരുണൻ അധ്യക്ഷനായി. ശനിയാഴ്‌ച രാവിലെ ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിലെത്തിയ ജാഥയെ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് സജേഷ് ശശി, സെക്രട്ടറി എം കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. വി എൻ ശശിധരൻ, കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, പി എം ജോസഫ്‌, ജോയി ജോർജ്, കുര്യാക്കോസ് ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top