29 March Friday

സിപിഐ എം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

സിപിഐ എം ഏറ്റുമാനൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗവും സഹകരണ മന്ത്രിയുമായ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

 അയ്‌മനം ബാബു നഗർ (ഏറ്റുമാനൂർ)

സിപിഐ എം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന് അയ്‌മനം ബാബു നഗറിൽ(ശ്രീശൈലം ഓഡിറ്റോറിയം,ഏറ്റുമാനൂർ) പ്രൗഢോജ്വല തുടക്കം. രാവിലെ നീണ്ടൂർ രക്തസാക്ഷികളുടെ ബലികുടീരത്തിൽനിന്ന്‌ ദീപശിഖ റിലേ പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ചു. തുടർന്ന് പ്രതിനിധികൾ ടൗൺ ചുറ്റി പ്രകടനം നടത്തി സെൻട്രൽ ജങ്ഷനിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ കമ്മിറ്റിയംഗം ജോണി വർഗീസ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി എൻ വാസവൻ  ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ കെ കരുണാകരൻ താൽക്കാലിക അധ്യക്ഷനായി. ബാലസംഘം കൂട്ടുകാർ സ്വാഗതഗാനം ആലപിച്ചു. പി എസ് വിനോദ് രക്തസാക്ഷി പ്രമേയവും കെ കെ ഹരിക്കുട്ടൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുതിർന്ന പാർടിയംഗങ്ങളായ പി എൻ രാജപ്പൻ, ടി വി കുര്യാക്കോസ്, സംഗീത രചയിതാവ് ആലപ്പി രംഗനാഥ്, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവരെ വി എൻ വാസവൻ ഫലകം നൽകി ആദരിച്ചു.
 വിവിധ സബ്‌ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: കെ കെ കരുണാകരൻ(കൺവീനർ), വി ഷീജ, രതീഷ് രത്നാകരൻ. മിനിട്‌സ്‌: എം എസ് സലിം കുമാർ (കൺവീനർ), ഗീത ഉണ്ണികൃഷ്ണൻ, റിജേഷ് കെ ബാബു. പ്രമേയം: പി കെ ഷാജി(കൺവീനർ), ടി എം സുരേഷ്, വി ആർ പ്രസാദ്, പി എൻ സാബു, സാലി ജയചന്ദ്രൻ, എം എസ് വേണുക്കുട്ടൻ, സി ടി പ്രദീപ്. ക്രഡൻഷ്യൽ: കെ കെ ശ്രീമോൻ, എം എസ് ദീപക്ക്, എം എസ് അരുൺ, ബി ജെ ലിജീഷ്, ടി ടി രാജേഷ്, എം കെ ബാലകൃഷ്ണൻ. 
ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ സുരേഷ് കുറുപ്പ്, അഡ്വ. പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൻ രവി, എം എസ് സാനു, അഡ്വ. വി ജയപ്രകാശ്, ടി വി ബിജോയ് എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ഇ എസ് ബിജു സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 154 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ശനിയാഴ്ച സമ്മേളനം തുടരും. ഞായർ വൈകിട്ട് അഞ്ചിന് വെർച്വൽ പൊതുയോഗം ഏറ്റുമാനൂർ ഇഎംഎസ് മന്ദിരത്തിൽ (പി എസ് അനിയൻ നഗർ) കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top