16 September Tuesday
വാക്സിനേഷൻ 71%

26 ലക്ഷം കടന്ന് രണ്ടാം ഡോസ്‌

സ്വന്തം ലേഖകൻUpdated: Saturday Dec 4, 2021
കോട്ടയം
കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 26 ലക്ഷം കടന്ന്‌ കോട്ടയത്തിന്റെ കുതിപ്പ്‌. ജില്ലയിൽ ഇതുവരെ ആകെ 26,20,122 പേർ രണ്ട്‌ ഡോസ്‌ വാക്സിനെടുത്തു. പുരുഷന്മാർ –- 12,81,072, സ്‌ത്രീകൾ –- 13,38,942, മറ്റുള്ളവർ –- 108. ജില്ലയിൽ ആദ്യഡോസ്- 14,99,189 പേരും (95.97%) രണ്ടാംഡോസ് 11,20,933 പേരും (71.76%) സ്വീകരിച്ചു.
‘സാർവത്രിക വാക്‌സിനേഷനി’ൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്‌ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന്‌ ജില്ലയിൽ ആരോഗ്യവകുപ്പിൽ വാക്‌സിനേഷൻ ചുമതലയുള്ള റിപ്രൊഡക്‌ടീവ്‌ ആൻഡ്‌ ചൈൽഡ്‌ ഹെൽത്ത്‌ ഓഫീസർ ഡോ. സി ജെ സിതാര പറഞ്ഞു. രണ്ടാം ഡോസ്‌ 60 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ ഈരാറ്റുപേട്ടയും കറിക്കാട്ടൂരുമാണ്‌. ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ദിവസം കലക്ടർ പങ്കെടുത്ത്‌ യോഗം ചേർന്ന്‌ വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. 
രണ്ട്‌ ഡോസും എടുക്കുക, അടച്ചിട്ട മുറികൾ പരമാവധി ഒഴിവാക്കി വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്‌ സജീവമാണ്‌. പുതിയ കോവിഡ്‌ വകഭേദം ഒമിക്രോണിന്റെ സാന്നിധ്യം കേരളത്തിലും കണ്ടെത്തിയെന്ന സംശയത്തിൽ അതീവ ജാഗ്രതയിലാണ്‌ വകുപ്പ്‌. കോവിഷീൽഡ്‌ 24,31,177 പേരും കോവാക്‌സിൻ 1,87,795 പേരും സ്‌പുട്‌നിക്‌ 1150 ഡോസും എടുത്തു. ജില്ലയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളടക്കമുള്ളവർ ഇവിടെ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്‌. ആഗസ്‌ത്‌ ആദ്യവാരത്തിൽ ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവർ 13 ലക്ഷമായിരുന്നു. മൂന്ന്‌ മാസത്തിനിടെ 13 ലക്ഷത്തിലേറെപ്പേർക്ക്‌ കൂടി പ്രതിരോധ കുത്തിവയ്‌പ്പെടുത്താണ്‌ ജില്ലയുടെ കുതിപ്പ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top