17 December Wednesday

സന്ദീപിന്റെ കൊലപാതകം: നാടെങ്ങും പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Saturday Dec 4, 2021

സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം

കോട്ടയം
തിരുവല്ല പെരിങ്ങര ലോക്കൽസെക്രട്ടറി പി ബി സന്ദീപ്‌കുമാറിനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ അരുംകൊല ചെയ്‌തതിൽ നാടെങ്ങും പ്രതിഷേധം. സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ സംഘടനകൾ ജില്ലയിലെമ്പാടും പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്ത്‌ സിപിഐ എം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലായിരുന്നു പ്രതിഷേധപ്രകടനം. പ്രതിഷേധ സമ്മേളനം പാർടി ജില്ലാകമ്മിറ്റിയംഗം എം കെ പ്രഭാകരൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയാസെക്രട്ടറി  ബി ശശികുമാർ, ഏരിയാകമ്മിറ്റിയംഗം  സി എൻ സത്യനേശൻ എന്നിവർ സംസാരിച്ചു. 
എസ്‌എഫ്‌ഐ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ്‌ അശ്വിൻ ബിജു, ഏരിയ സെക്രട്ടറി അക്ഷയ്‌ലാൽ, ജോയിന്റ്‌ സെക്രട്ടറി മാമ്മൻ, ഏരിയ വൈസ്‌പ്രസിഡന്റ്‌ ബിബിൻ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ 12 ലോക്കലിലും വിവിധ ബ്രാഞ്ചുകളിലും പ്രതിഷേധ പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവർ ഉദ്‌ഘാടനംചെയ്തു.
കാഞ്ഞിരപ്പള്ളി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു.
 കാഞ്ഞിരപ്പള്ളിയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മായിൽ ഉദ്‌ഘാടനംചെയ്തു. പൊൻകുന്നം ലോക്കൽ കമ്മിറ്റി പൊൻകുന്നം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ ഉദ്ഘാടനം ചെയ്തു.പുതുപ്പള്ളി ഏരിയയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം റെജി സഖറിയ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top