27 October Monday

മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനം 5നും 6നും കടുത്തുരുത്തിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കടുത്തുരുത്തി
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം 5, 6 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ സി ജെ ജോസഫ്, കൺവീനർ പി ആർ സുഷമ, ട്രഷറർ കെ ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.
പ്രതിനിധി സമ്മേളനം അഞ്ചിന് രാവിലെ പത്തിന് എം സി ജോസഫൈൻ നഗറിൽ (ഗൗരിശങ്കരം ഓഡിറ്റോറിയം) അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അസി.സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട് അഞ്ചിന് ടി ഉമാദേവി അന്തർജനം നഗറിൽ(കടുത്തുരുത്തി സെൻട്രൽ മൈതാനം) പൊതുസമ്മേളനം കെ കെ ശൈലജ എംഎൽഎ  ഉദ്ഘാടനം ചെയ്യും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കൊടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെത്തുടന്ന് 3, 4, 5 തീയതികളിൽ നടക്കേണ്ടിയിരുന്ന സമ്മേളനം, റാലി, പതാക - കൊടിമര ജാഥയും ദീപശിഖാ പ്രയാണവും ഉപേക്ഷിച്ച് പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും മാത്രമായി ചുരുക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top