29 March Friday

വാക്‌സിൻ സ്വീകരിച്ചവർ
13 ലക്ഷം

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021
കോട്ടയം
‘സാർവത്രിക വാക്‌സിനേഷനിൽ ’ ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 13 ലക്ഷം കടന്നു. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ച്‌ വരെയുള്ള കണക്ക്‌ പ്രകാരം ആകെ 13,05,998 പേർ കുത്തിവയ്‌പ്പെടുത്തു. ആദ്യഡോസ്- 9,07,577 പേരും രണ്ടാംഡോസ് 3,98,421 പേരും സ്വീകരിച്ചു. ‘ സാർവത്രിക വാക്‌സിനേഷനിൽ ’ ഏർപ്പെട്ടിരിക്കുന്ന  ആരോഗ്യപ്രവർത്തകർക്ക്‌ അഭിമാനിക്കാമെന്ന്‌ ജില്ലാ ആരോഗ്യവകുപ്പ്‌ ഓഫീസിൽ വാക്‌സിനേഷൻ ചുമതലയുള്ള റിപ്രൊഡക്‌ടീവ്‌ ആൻഡ്‌ ചൈൽഡ്‌ ഹെൽത്ത്‌ ഓഫീസർ ഡോ. സി ജെ സിതാര പറഞ്ഞു. 
വാക്‌സിൻ എടുത്തവരിൽ മേൽക്കൈ സ്‌ത്രീകൾക്കാണ്‌.  -6,93,560 സ്ത്രീകളും 6,12,192 പുരുഷന്മാരും കുത്തിവയ്‌പ്പെടുത്തു. ഇതിൽ കോവിഷീൽഡ് സ്വീകരിച്ചവർ 12,05,119 പേരും കോവാക്സിൻ സ്വീകരിച്ചത്‌ 1,00,879 പേരുമാണ്‌. 18മുതൽ –-44 വയസ്‌ വരെ, 45 –- 59, 60ന്‌ മുകളിൽ എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളിലായാണ്‌ വാക്‌സിനേഷൻ നടക്കുന്നത്‌. ഇതിൽ 60ന് മുകളിൽ പ്രായമുള്ള -5,38,598 പേരും 45 –- 59 പ്രായമുള്ള - 4,18,690 പേരും 18- –- 44 -പ്രായമുള്ള -3,48,710 പേരും കുത്തിവയ്‌പ്പെടുത്തു. സർക്കാർ ആശുപത്രികളിൽ വാക്‌സിനേഷൻ സൗജന്യമാണ്‌. സ്വകാര്യ മേഖലയിൽ നിശ്ചിത ഫീസ്‌ ഈടാക്കും. ജില്ലയിലെ ആകെ ജനസംഖ്യ ഔദ്യോഗിക കണക്കെടുപ്പ്‌ പ്രകാരം 19,74,551 ആണ്‌. അതേസമയം, 2020 ഡിസംബറിലെ ആധാർ അനുസരിച്ച്‌ ജില്ലയിലെ ജനസംഖ്യ 20,83,152 ആണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top