25 April Thursday

പ്രളയം ഷീനയുടെ വീടെടുത്തു; 
പുതിയവീടിന്‌ കല്ലിട്ട്‌ എക്‌സൈസ്‌ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

പ്രളയ ദുരിതത്തിനിരയായ ഷീനയ്ക്ക് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ നിർമിച്ച് നൽകുന്ന വീടിന് ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ കല്ലിടുന്നു

കാഞ്ഞിരപ്പള്ളി
കൂട്ടിക്കൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്‌ കല്ലിട്ടു. ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട ഇളംകാട്‌ സ്വദേശി ഷീന നൗഷാദ്, പുതിയകത്തിനാണ്  ജില്ലയിലെ എക്‌സൈസ് ജീവനക്കാർ സ്വരൂപിച്ച പണം ഉപയോഗിച്ച് വീട് നൽകുന്നത്. നാലു മാസത്തിനുള്ളിൽ വീട് നിർമിച്ചു താക്കോൽ കൈമാറുമെന്ന്‌  അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
    ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ കല്ലിട്ടു. പൊതുസമ്മേളനത്തിൽ എക്‌സൈസ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ റെജി കൃഷ്ണൻ അധ്യക്ഷനായി. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ്  സജിമോൻ, എക്‌സൈസ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി എസ് സുജിത്, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ടോജോ ടി ഞള്ളിയിൽ, രാജേഷ്, പൊൻകുന്നം എക്‌സൈസ് സിഐ കെ എസ് റെജി, എരുമേലി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ തുടങ്ങിയവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top