28 March Thursday
ഉദ്‌ഘാടനം നാളെ

കെ ഫോൺ വലയിൽ കോട്ടയം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കോട്ടയം

എല്ലാവർക്കും ഇന്റർനെറ്റ് എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വഴിയൊരുക്കുന്ന പദ്ധതിയായ കെ  ഫോൺ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ ജില്ലയിലുംന്ന സംസ്ഥാകെ  ഫോൺ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ കെ  ഫോൺ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ കെ  ഫോൺ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ ന സർക്കാരി ആഹ്ലാദം. 
  ജില്ലയിൽ 1176 സർക്കാർ സ്ഥാപനങ്ങളിലും 183 വീടുകളിലും ഇതുവരെ കണക്ഷൻ ലഭ്യമായി. പദ്ധതിയുടെ തുടക്കം കുറിച്ച്‌ നിയോജകമണ്ഡലാടിസ്ഥാനത്തിൽ  വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന  ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി വില്ലേജ് ഓഫീസിലെ അധികൃതരുമായി മുഖ്യമന്ത്രി തത്സമയം സംവദിക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും കെ ഫോൺ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നുണ്ട്.
    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്.
 ജില്ലയിൽ 1900 സർക്കാർ സ്ഥാപനങ്ങളിൽ 1176 സ്ഥാപനങ്ങളിൽ കെ ഫോൺ വഴി ഇന്റർനെറ്റ് സൗകര്യം എത്തിച്ചു . മറ്റിടങ്ങളിൽ കണക്ഷൻ പൂർത്തീകരണം അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ കണക്ഷൻ നൽകാനായി  നിയോജകമണ്ഡലടിസ്ഥാനത്തിൽ 943 ബിപിഎൽ വീടുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 183 വീട്ടിൽ കണക്ഷൻ നൽകി. ബാക്കിയുള്ളവർക്ക്  30നകം   കണക്ഷൻ ലഭിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top