29 March Friday
മന്ത്രിക്ക്‌ അഭിനന്ദനം: കേരള കോൺ. എം

കെ എം മാണിയെയും പാലായെയും കൈവിടാത്ത ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
പാലാ
നിരവധി സംസ്ഥാന ബജറ്റുകളുടെ അവതാരകനായിരുന്ന മുൻ ധനകാര്യ മന്ത്രിയുടെ പദ്ധതികൾ തുടർന്നു കൊണ്ടും പാലായ്‌ക്ക്‌ അധിക വകയിരുത്തലുകൾ നടത്തികൊണ്ടു മുള്ളതാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. കെ എം മാണിയുടെ ജനക്ഷേമപദ്ധതികളായിരുന്ന റബർ വിലസ്ഥിരതാ ഫണ്ടും കാരുണ്യാ ചികിത്സാ പദ്ധതിക്കും 600 കോടി മാറ്റിവച്ചു.
കൂടാതെ കെ എം മാണി ഫൗണ്ടേഷന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രിയായിരുന്നതോമസ് ഐസക്കും മാണി സ്മാരകത്തിനായി അഞ്ച് കോടി അനുവദിച്ചിരുന്നുവെങ്കിലും ഉപയോഗിക്കപ്പെട്ടിരുന്നില്ല.
ബജറ്റിൽ കൂടുതൽ നവീന പദ്ധതികൾക്കായി പാലാ ഇടം നേടി. 
ഇതോടൊപ്പം സ്ഥലം ഏറ്റെടുപ്പ്  നടപടികൾ ആരംഭിച്ച ശേഷം തുടർ നടപടികൾ വൈകിയ പാലാ ഇൻഫോസിറ്റിയും ബജറ്റിൽ ഇടം നേടി. പാലായിൽ റബർ അധിഷ്ഠിത വ്യവസായ പാർക്കിനും നിർദ്ദേശമുണ്ട്.  മീനച്ചിൽ പഞ്ചായത്തിൽ ശുപാർശ ചെയ്തിട്ടുള്ള ഐടിഐക്ക് കെട്ടിടത്തിനും പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിനും ടോക്കൺ തുക അനുവദിച്ചു. 
കൂടാതെ ഗ്രാമീണ റോഡുകൾ ബിഎം  ബിസി നിലവാരത്തിൽ നിർമിക്കുന്നതിനും ശുപാർശ ഉണ്ട്.
നിരവധി പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തിയ ധനകാര്യമന്ത്രിയെ കേരള കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറിയറ്റ് യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ടോബിൻ കെ അലക്സ് അധ്യക്ഷനായി. ജോസ് ടോം, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, പെണ്ണമ്മ ജോസഫ്, റാണി ജോസ്, ബൈജു പുതിയിടത്തുചാലിൽ, ബെന്നി തെരുവത്ത്, ജയ്സൺമാന്തോട്ടം, ബൈജു കൊല്ലംപറമ്പിൽ, ജോസ്സുകുട്ടി പൂവേലി, ആന്റോ പടിഞ്ഞാറേക്കര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top