20 April Saturday

പ്രിയമാണ്‌ സുപ്രിയക്ക് 30ലെ കന്നിവോട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 കോട്ടയം

മുപ്പതാം വയസ്സിൽ കന്നിവോട്ട്‌ ചെയ്യാനുള്ള അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ്‌ സുപ്രിയ. കാരാപ്പുഴ തൈപ്പറമ്പിൽ രാഹുലിന്റെ ഭാര്യ സുപ്രിയ(30) ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ‌ ആദ്യമായി വോട്ടുചെയ്യും‌. എന്താണ്‌ ചെയ്യാൻ താമസിച്ചതെന്ന്‌ ചോദിച്ചാൽ അതൊരു കഥയാണ്‌.
 എറണാകുളം ചെറായി സ്വദേശിനിയായ സുപ്രിയ 2012ലാണ്‌ വോട്ടേഴ്‌സ്‌ ഐഡി കാർഡെടുക്കുന്നത്‌. എന്നാൽ ബാങ്കിങ്‌ കോച്ചിങ്ങിനായി കൊല്ലത്ത്‌ താമസിക്കേണ്ടി വന്നതിനാൽ പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാനായില്ല. പഠനം കഴിഞ്ഞ്‌ തിരിച്ചുവന്ന്‌ കുറച്ച്‌ കഴിഞ്ഞപ്പോൾ കല്ല്യാണമായി. രാഹുലിന്റെ ഭാര്യയായി മൂന്നുവർഷം മുമ്പ്‌ കാരാപ്പുഴയിൽ എത്തിയെങ്കിലും വോട്ടേഴ്‌സ്‌ ലിസ്‌റ്റിൽ പേരില്ലാത്തതിനാൽ കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിലും വോട്ട്‌ ചെയ്യാനായില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാധിച്ചതോടെ കന്നിവോട്ട് പാഴാക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്‌ സുപ്രിയ.‌ 
"വോട്ട്‌ ചെയ്യേണ്ടതായിരുന്നു, ഇതുവരെ ചെയ്യാൻ സാധിക്കാത്തതിൽ സങ്കടമുണ്ട്‌. ഇപ്പോൾ വോട്ടുചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷവുമുണ്ട്‌' സുപ്രിയ പറഞ്ഞു. 130-ാം നമ്പർ എസ്‌എൻഡിപി ഹാളിലാണ്‌ വോട്ട്‌. ‌ആക്‌സിസ്‌ ബാങ്കിൽ സർവീസ്‌ ആർഎം ആണ്‌ സുപ്രിയ. ഭർത്താവ്‌ രാഹുൽ യുഎസ്‌ പോളോ സ്‌റ്റോർ മാനേജരും. മകൻ: ഋത്വിക്‌ രാഹുൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top